ജീവന്‍ കയ്യിലാക്കി കടലില്‍ മൂന്നര മണിക്കൂര്‍; രക്ഷയായത് 'ജീന്‍സ്'പാന്റ്‌സ്

By Web TeamFirst Published Mar 16, 2019, 1:51 PM IST
Highlights

വളരെ ശാന്തമായ യാത്രയായിരുന്നു. അപ്രതീക്ഷിതമായാണ് കാറ്റില്‍ വഞ്ചി വല്ലാതെ ആടിയുലഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട് ഏണ്‍ കടലിലേക്ക് മറിഞ്ഞുവീണു. രക്ഷപ്പെടുത്താനോ എന്തെങ്കിലും പിടിവള്ളിയിട്ട് കൊടുക്കാനോ കഴിയാനാവാത്ത വിധം, അലകള്‍ക്കുള്ളിലേക്ക് ഏണ്‍ മുങ്ങിത്താണു

ന്യുസീലന്‍ഡിലെ ടൊലാഗ ബേയില്‍ സഹോദരനൊപ്പം വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു ഏണ്‍ മുര്‍ എന്ന മുപ്പതുകാരനായ ജര്‍മ്മന്‍ നാവികന്‍. ഇതുപോലെ നിരവധി യാത്രകള്‍ നടത്തിയിട്ടുള്ള അനുഭവമായിരുന്നു ഏണിന്റെ ധൈര്യവും ആത്മവിശ്വാസവും.

കടലിലെ യാത്രയെന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഒരു തിരിച്ചടി പ്രതീക്ഷിക്കാം. കാലാവസ്ഥയിലെ ചെറിയ മാറ്റം പോലും യാത്രാഗതിയെ മാറ്റിമറിച്ചേക്കാം. അങ്ങനെയൊരു ദൗര്‍ഭാഗ്യത്തിന് ഏണും സഹോദരനും ഇരയായി. 

വളരെ ശാന്തമായ യാത്രയായിരുന്നു. അപ്രതീക്ഷിതമായാണ് കാറ്റില്‍ വഞ്ചി വല്ലാതെ ആടിയുലഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട് ഏണ്‍ കടലിലേക്ക് മറിഞ്ഞുവീണു. രക്ഷപ്പെടുത്താനോ എന്തെങ്കിലും പിടിവള്ളിയിട്ട് കൊടുക്കാനോ കഴിയാനാവാത്ത വിധം, അലകള്‍ക്കുള്ളിലേക്ക് ഏണ്‍ മുങ്ങിത്താണു. 

സഹോദരന്‍ എറിഞ്ഞുകൊടുത്ത ലൈഫ് ജാക്കറ്റ് എത്തിപ്പിടിക്കാന്‍ പോലും ഏണിനായില്ല. വൈകുന്ന ഓരോ നിമിഷവും അപകടമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. രക്ഷപ്പെടുത്താന്‍ ആരെങ്കിലും എത്തുന്നതുവരെ പിടിച്ചുനിന്നേ പറ്റൂ. 

കൂടുതലൊന്നും ആലോചിച്ചില്ല, വെള്ളത്തില്‍ കിടന്നുകൊണ്ടുതന്നെ ജീന്‍സ് പാന്റ്‌സ് അഴിച്ചെടുത്തു. അതിന്റെ കാലുകളുടെ അറ്റം കൂട്ടിക്കെട്ടി. തുടര്‍ന്ന് അതിനകത്ത് വായു നിറച്ച് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ പാകത്തിലാക്കി.

രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്ടറിലെത്തി ഏണിനെ കണ്ടെത്താന്‍ ഏതാണ്ട് മൂന്നര മണിക്കൂറെടുത്തു. ഇത്രയും സമയം ഏണ്‍ തന്റെ ജീന്‍സിനെ ആശ്രയിച്ചായിരുന്നു വെള്ളത്തില്‍ കഴിച്ചുകൂട്ടിയത്. മുങ്ങിത്താഴുന്നതിനിടയില്‍ അങ്ങനെയൊരു ആശയം തോന്നിയില്ലായിരുന്നുവെങ്കില്‍ ഇന്ന് താനുണ്ടാകുമായിരുന്നില്ലെന്ന് ഏണ്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

വീഡിയോ കാണാം...

click me!