അഞ്ച് മാസം കൊണ്ട് പ്രിയങ്ക കുറച്ചത് 15 കിലോ; തടി കുറയ്ക്കാൻ സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'

By Web TeamFirst Published Mar 16, 2019, 10:32 AM IST
Highlights

പ്രിയങ്ക അഞ്ച് മാസം കൊണ്ട് കുറച്ചത് 15 കിലോയാണ്. 70 കിലോ ഉണ്ടായിരുന്ന പ്രിയങ്കയ്ക്ക് ഇപ്പോൾ ഭാരം വെറും 55 കിലോ മാത്രം. പിസ, ബർ​ഗർ, ഐസ്ക്രീം, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. തടി കുറയ്ക്കാൻ പ്രധാനമായി വേണ്ടത് ക്ഷമയാണെന്നും ക്യത്യമായ ഡയറ്റ് ഫോളോ ചെയ്താൽ തടി എളുപ്പം കുറയ്ക്കാമെന്നും പ്രിയങ്ക പറയുന്നു. 

തടി കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവർ പോലുമുണ്ട്. തടി കുറയ്ക്കാൻ ഡയറ്റ് എന്ന പേരിൽ പട്ടിണി കിടക്കുന്നത് നല്ല ശീലമല്ല. ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്താൽ വളരെ പെട്ടെന്ന് തടി കുറയ്ക്കാമെന്നാണ് 27 കാരിയായ പ്രിയങ്ക അഗര്‍വാള്‍ പറയുന്നത്. പ്രിയങ്ക അഞ്ച് മാസം കൊണ്ട് കുറച്ചത് 15 കിലോയാണ്. 

70 കിലോ ഉണ്ടായിരുന്ന പ്രിയങ്കയ്ക്ക് ഇപ്പോൾ ഭാരം വെറും 55 കിലോ മാത്രം. തടി ഉണ്ടായിരുന്നപ്പോൾ എന്നും അസുഖമായിരുന്നു. ആശുപത്രി കയറിയിറങ്ങാനെ സമയം ഉണ്ടായിരുന്നുള്ളൂവെന്ന് പ്രിയങ്ക പറയുന്നു. തടി കുറച്ചില്ലെങ്കിൽ അത് കൂടുതൽ പ്രശ്നം ചെയ്യുമെന്ന് പല ഡോട്കർമാരും പറഞ്ഞിരുന്നു. 

സുഹൃത്തുക്കളും ബന്ധുക്കളും കളിയാക്കാറുണ്ടായിരുന്നു. പുറത്ത് പോകാൻ പോലും മടിയായിരുന്നു. അങ്ങനെയാണ് തടി കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയതെന്ന് പ്രിയങ്ക പറയുന്നു. ശരീരഭാരം കുറയ്ക്കാനായി പ്രിയങ്ക കഴിച്ചിരുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

ബ്രേക്ക്ഫാസ്റ്റ്:

 ഉപ്പുമാവ്, പൊഹ, പീനട്ട് ബട്ടര്‍ സാൻവിച്ച്, ബ്രൗണ്‍ ബ്രെഡ്‌. 

ഉച്ചയ്ക്ക് ...

 രണ്ട് ചപ്പാത്തി, പച്ചക്കറികള്‍ വേവിച്ചത്, പപ്പടം, ഹോള്‍വീറ്റ്‌ പിസ്സ. 

അത്താഴം...

 സോയ ടിക്ക, പനീര്‍ കബാബ്, ഒരു ചപ്പാത്തി, രാജ്മ കറി.

ഇടനേരങ്ങളിൽ വിശപ്പ് വന്നാൽ വെള്ളം ധാരാളം കുടിക്കുമായിരുന്നു. ക്യത്യം ഒരു മണിക്ക് തന്നെ ഉച്ച ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് പ്രിയങ്ക് പറയുന്നു. ദിവസവും മുപ്പതുമിനിറ്റ് വര്‍ക്ക്‌ ഔട്ട്‌ ചെയ്യാനും ആറ് കിലോമീറ്റര്‍ നടക്കാനും പ്രിയങ്ക സമയം കണ്ടെത്തുമായിരുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കുമായിരുന്നു. രാവിലെ ചായയും കാപ്പിയും ഒഴിവാക്കി പകരം കുടിച്ചിരുന്നത് രണ്ട് ​ഗ്ലാസ് ​ചെറുചൂടുവെള്ളം.

അത്താഴം ക്യത്യം എട്ട് മണിക്ക് മുമ്പ് തന്നെ കഴിക്കുമായിരുന്നുവെന്ന് പ്രിയങ്ക് പറയുന്നു. പിസ, ബർ​ഗർ, ഐസ്ക്രീം, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. തടി കുറയ്ക്കാൻ പ്രധാനമായി വേണ്ടത് ക്ഷമയാണെന്നും ക്യത്യമായ ഡയറ്റ് ഫോളോ ചെയ്താൽ തടി എളുപ്പം കുറയ്ക്കാമെന്നും പ്രിയങ്ക പറയുന്നു. 

click me!