മുഖം തിളങ്ങാന്‍ രാവിലെ ഉണരുമ്പോള്‍ ഇത് പരീക്ഷിക്കാം...

By Web TeamFirst Published May 21, 2019, 10:01 AM IST
Highlights

മുഖം തിളങ്ങാൻ പല വഴിയും തിരയുന്നവരുണ്ട്. ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ മുഖം നന്നായി തിളങ്ങാനായി ലൈഫ്സ്റ്റൈൽ കോച്ചായ ലൂക്ക് കൂട്ടിൻഹോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു സിംപിൾ ടിപ്പാണിത്. 

മുഖം തിളങ്ങാൻ പല വഴിയും തിരയുന്നവരുണ്ട്. ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ മുഖം നന്നായി തിളങ്ങാനായി ലൈഫ്സ്റ്റൈൽ കോച്ചായ ലൂക്ക് കൂട്ടിൻഹോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു സിംപിൾ ടിപ്പാണിത്. രാവിലെ എഴുന്നേറ്റ് രണ്ട് ഐസ് ക്യൂബെടുത്ത് മുഖത്തും നെറ്റിയിലും നന്നായി മസാജ് ചെയ്യുക.

ഐസ് ക്യൂബുകൾ ഒരു തൂവാലയിൽ പൊതിഞ്ഞ ശേഷം കൺപോളകളിലും കണ്ണിന് താഴെയും പതിയെ ഉരസുക. ഇത് ദിവസവും ചെയ്യുന്നത് നിങ്ങളുടെ ചർമത്തിനു ബലവും തിളക്കവും നൽകും.മാത്രമല്ല ഐസ്ക്യൂബ് മസാജ് നിങ്ങളുടെ തലച്ചോറിനെ സൂപ്പർ ചാർജ് ചെയ്യുന്നതോടെ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും കഴിയും. തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തെ കുഴികള്‍ മാറാനും മുഖക്കുരു വരാതിരിക്കാനും സഹായിക്കുമെന്നും ലൂക്ക് കൂട്ടിൻഹോ പറയുന്നു. 

 


അതുപേലെ തന്നെ രാവിലെ ഉണർന്ന് പ്രഭാത കർമങ്ങൾ ചെയ്തതിനു ശേഷം കുറച്ചു സമയം മെഡിറ്റേഷനിലോ  ശരീരവ്യായാമങ്ങളിലോ ഏർപ്പെടുന്നത് നന്നായിരിക്കും. അതിനുശേഷം തണുത്തവെളളം കൊണ്ട് മുഖം കഴുകുകയോ ഐസ് ക്യൂബ് വെക്കുകയോ ചെയ്യാം. 

ചര്‍മ്മത്തിന്‍റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താൽ മാത്രം മതി. ഐസ് ക്യൂബ് മസാജിങ് സ്ഥിരമാക്കാൻ ശ്രമിക്കണം. മുഖത്തെ ഇരുണ്ട നിറം മാറാൻ ഐസ് പാക്ക് മുഖത്ത് പതിവായി ഉപയോഗിക്കുക. ഒരു കപ്പ് റോസ് വാട്ടറിലേക്ക് കുക്കുമ്പര്‍ ജ്യൂസ് കലർത്തുക. അൽപം നേരം തണുക്കാൻ വയ്ക്കുക. ശേഷം ഐസ് ക്യൂബ് പരുവത്തിലാകുമ്പോള്‍ കണ്ണിന് മുകളിൽ വയ്ക്കുക. കണ്ണിന് നല്ല തണുപ്പ് കിട്ടാൻ ഇത് നല്ലതാണ്.

മുഖക്കുരു മാറാൻ ഐസ് ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടിൽ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകൾക്ക് കൂടുതൽ നിറം കിട്ടാനും ചുണ്ടുകൾ കൂടുതൽ മൃദുലമാകാനും സഹായിക്കും. ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിനും ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഐസ് ക്യൂബ്.

ഐസ് ക്യൂബുകൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നതിലൂടെ ചുണ്ടിലെ ചുളിവുകൾ മാറുകയും ആകർഷകമായ നിറം കൈവരുകയും ചെയ്യും. ചിലർക്ക് കാല്‍പാദം വിണ്ടു കീറുന്നത് കാണാം.  കാല്‍പാദം വിണ്ടു കീറുന്നത് തടയാൻ ഐസ് ക്യൂബിൽ അൽപം നാരങ്ങനീരും തക്കാളി നീരും ചേർത്ത് കാൽ പാദങ്ങളിൽ 15 മിനിറ്റ് മസാജ് ചെയ്യുക. 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!