ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി ചെറുപ്പം നിലനിര്‍ത്താന്‍...

By Web TeamFirst Published Jun 22, 2019, 6:08 PM IST
Highlights

വയസ്സ് കൂടുന്നതനുസരിച്ച് ചര്‍മ്മത്തില്‍ പ്രായം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ 'പ്രായം തോന്നിക്കുന്നു' എന്ന് കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല. ചര്‍മ്മം കണ്ടാല്‍ ഇത്രയും വയസ്സുണ്ടെന്ന് പറയില്ല എന്ന് കേള്‍ക്കാനാണ് എല്ലാവരും കൊതിക്കുന്നതും. 

വയസ്സ് കൂടുന്നതനുസരിച്ച് ചര്‍മ്മത്തില്‍ പ്രായം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ 'പ്രായം തോന്നിക്കുന്നു' എന്ന് കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല. ചര്‍മ്മം കണ്ടാല്‍ ഇത്രയും വയസ്സുണ്ടെന്ന് പറയില്ല എന്ന് കേള്‍ക്കാനാണ് എല്ലാവരും കൊതിക്കുന്നതും. 

മുഖത്ത് അൽപ്പം ചുളിവ് വന്ന് തുടങ്ങിയാൽ തന്നെ ടെന്‍ഷന്‍ അടിക്കുന്നവരും ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരുമാണ് അധികവും. എന്നാല്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പ്രായം തോന്നിക്കുന്നത് കുറച്ച് നിയന്ത്രിക്കാന്‍ കഴിയും. വൈറ്റമിന്‍ സി, ഇ, ഡി, എ, അമിനോ ആസിഡ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.  ചെറുപ്പം നിലനിർത്താൻ ‌സഹായിക്കുന്ന  ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതാണ് തൈര്. തൈരില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് , വൈറ്റമിന്‍ ബി12, കാത്സ്യം  എന്നിവയാണ് ചര്‍മ്മത്തിലെ ചുളുവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. 

രണ്ട്...

റെഡ് വൈനും ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുമത്രേ. ആന്‍റി ഓക്സിഡന്‍സ് ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതിലൂടെ ചര്‍മ്മത്തിലെ ചുളുവുകള്‍ ഇല്ലാതാകും. 

മൂന്ന്...

നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി, ഫോസ്ഫറസ് തുടങ്ങിയവ ത്വക്കിലെ കൊളാജിന്‍റെ അളവ് കൂട്ടാൻ സഹായിക്കും. ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്നത് കൊളാജിനാണ്. ദിവസവും രാവിലെ ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു. ചർമ്മത്തിന് സ്വാഭാവിക നിറം ലഭിക്കാൻ സഹായിക്കും. 

നാല്...

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ത്വക്കിന്‍റെ ഭംഗി നിലനിര്‍ത്തും. ഒപ്പം  ചുളിവുകൾ വീണ് ചർമ്മം തൂങ്ങി പോകാതിരിക്കാനും സഹായിക്കുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും തക്കാളി ഉത്തമമാണ്. 

അഞ്ച്...

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ പുറംതള്ളാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുവാനുളള സാധ്യത കുറയ്ക്കും. തവിടുളള അരി, നുറുക്ക് ഗോതമ്പ്, ഓട്സ് തുടങ്ങിയവ ദിവസത്തിൽ ഒരു നേരമെങ്കിലും കഴിക്കുന്നത് നല്ലതാണ്. പ്രാതലിനായി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഗോതമ്പു പൊടിക്കൊപ്പം കുറച്ച് ഓട്സ് ചേർക്കാം. അല്ലെങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് ഉപ്പു മാവ് ഉണ്ടാക്കാം.

ആറ്...

ആരോഗ്യത്തിന് ഏറെ ഗുണങ്ങളുള്ള  ഒന്നാണ് നട്സ്. ബദാം, കശുവണ്ടി, പിസ്ത എന്നിവ ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രോട്ടീനിന്‍റെയും വൈറ്റമിൻ ഇയുടെയും സ്രോതസ്സായ ബദാം ചർമ്മത്തിന്‍റെ കാന്തി നിലനിർത്തും. തലമുടി സമൃദ്ധമായി വളരാൻ സഹായിക്കും. ദിവസവും നാലോ അഞ്ചോ ബദാം പാലിൽ ചേർത്തു കഴിക്കുന്നതു നല്ലതാണ്.‌

ഏഴ്...

ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയ ഗ്രീന്‍ ടീയും ചര്‍മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. 

എട്ട്...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറിവേപ്പില. കറിവേപ്പില അകാല നര തടയാൻ ഏറ്റവും നല്ലതാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു ചെറിയ തണ്ട് കറിവേപ്പിലയിട്ട് തിളപ്പിച്ച വെളളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

ഒമ്പത്...

ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ പുറംതള്ളാനും  ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാനും ദിവസവും ആഹാരത്തിൽ ഇഞ്ചി ഉൾപ്പെടുത്തണം. ഇഞ്ചിയും തേനും ചേർത്ത മിശ്രിതം ദിവസവും ഒരു സ്പൂൺ വീതം കഴിക്കുന്നത് നല്ലതാണ്.

പത്ത്...

മഞ്ഞള്‍ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് മഞ്ഞള്‍. 

click me!