യോഗയല്ല, ഇതാണ് യോഗം; പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വീഡിയോ...

Published : Jun 22, 2019, 02:26 PM ISTUpdated : Jun 22, 2019, 02:27 PM IST
യോഗയല്ല, ഇതാണ് യോഗം; പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വീഡിയോ...

Synopsis

'രാംകുമാര്‍ ജയരാമന്‍' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇവരെ കാണുമ്പോള്‍ അച്ഛനും കുഞ്ഞുമാണെന്നാണ് തോന്നുക, എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല

യോഗാദിനത്തോടനുബന്ധിച്ച് പലയിടങ്ങളിലും നടന്ന വിപുലമായ പരിപാടികളുടെ ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളുമെല്ലാം നമ്മള്‍ ഈ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയനേതാക്കള്‍, താരങ്ങള്‍, ആരോഗ്യരംഗത്തെ വിദഗ്ധര്‍- എന്നിങ്ങനെ പല മേഖലയിലുമുള്ളവര്‍ യോഗാദിനത്തില്‍ അവരുടെ യോഗാചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവച്ചിരുന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തമാവുകയാണ് ഒരു കുഞ്ഞിന്റെ വീഡിയോ. 

യോഗ ചെയ്യാനായി ഒരുങ്ങിയെത്തുന്ന ഒരാള്‍ക്കൊപ്പം കയറിക്കൂടുന്ന ചെറിയ കുഞ്ഞിന്റെ പിന്നീടങ്ങോട്ടുള്ള കളികളാണ് വീഡിയോയിലുള്ളത്. തറയില്‍ പായ് വിരിച്ച ശേഷം യോഗ തുടങ്ങുമ്പോള്‍ മുതല്‍ കുഞ്ഞ് കളി തുടങ്ങുകയാണ്. തോളില്‍ തൂങ്ങിയും മുതുകില്‍ കയറിയും കാലുകള്‍ക്കിടയിലൂടെ ഓടിനടന്നും, ആകെ ശല്യം സൃഷ്ടിക്കുന്ന കുഞ്ഞിന് പക്ഷേ, സോഷ്യല്‍ മീഡിയയില്‍ വലിയ വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്. 

വീഡിയോ കാണാം...


'രാംകുമാര്‍ ജയരാമന്‍' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇവരെ കാണുമ്പോള്‍ അച്ഛനും കുഞ്ഞുമാണെന്നാണ് തോന്നുക, എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. എന്തായാലും വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തിലധികം പേരാണ് ഇത് കണ്ടിരിക്കുന്നത്. ഒമ്പതിനായിരത്തിലധികം ഷെയറും ലഭിച്ചിട്ടുണ്ട്.
 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ