
സ്കിൻ കെയർ എന്ന് കേൾക്കുമ്പോൾ ഉടനെ ഫേസ് വാഷും സെറവും എടുത്ത് മുഖത്ത് തേക്കുന്നതാണോ നിങ്ങളുടെ ശീലം? എങ്കിൽ 'Bro, you need to fix your diet first'. പുറമെ എന്ത് പുരട്ടിയാലും നമ്മൾ ഉള്ളിലേക്ക് കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ചർമ്മത്തിന്റെ യഥാർത്ഥ വൈബ് തീരുമാനിക്കുന്നത്. മുഖക്കുരുവും ഡൾനെസ്സും പമ്പ കടക്കാൻ സഹായിക്കുന്ന ചില സൂപ്പർ ഫുഡ്‌സിനെ പരിചയപ്പെടാം.
ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ 5 സൂപ്പർ ഫുഡുകൾ
ചർമ്മത്തിന് ദൃഢത നൽകുന്ന കൊളാജൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ സി അത്യാവശ്യമാണ്. ചർമ്മത്തിലെ കരുവാളിപ്പ് മാറ്റാനും മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാനും സഹായിക്കും. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു നാരങ്ങയുടെ നീരോ അല്ലെങ്കിൽ ഒരു നെല്ലിക്കയോ കഴിക്കുന്നത് ശീലമാക്കുക.
വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയുടെ കലവറയാണിത്. ചർമ്മത്തിലെ അമിത വരൾച്ച തടയാനും ചർമ്മത്തിന് ഒരു സ്വാഭാവിക തിളക്കം നൽകാനും ഇവ സഹായിക്കും. രാത്രിയിൽ 5-6 ബദാം വെള്ളത്തിലിട്ടു വെച്ച് രാവിലെ തൊലി കളഞ്ഞ് കഴിക്കുക. സാലഡുകളിൽ വാൽനട്ട് ഉൾപ്പെടുത്തുന്നതും നല്ലതാണ്.
നമ്മുടെ കുടലിന്റെ ആരോഗ്യം മോശമായാൽ അത് ചർമ്മത്തിൽ മുഖക്കുരുവായും മറ്റും പ്രത്യക്ഷപ്പെടും. തൈരിലെ നല്ല ബാക്ടീരിയകൾ ദഹനം സുഗമമാക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തോടൊപ്പം ഒരു കപ്പ് ഉപ്പിടാത്ത തൈര് കഴിക്കുകയോ അല്ലെങ്കിൽ മോര് കുടിക്കുകയോ ചെയ്യുന്നത് ചർമ്മത്തിന് തണുപ്പും ആശ്വാസവും നൽകും.
കടൽ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെ നനവ് നിലനിർത്താൻ സഹായിക്കുന്നു. ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സോറിയാസിസ് പോലുള്ള പ്രശ്നങ്ങൾ തടയാനും ഇത് ഫലപ്രദമാണ്. മീൻ വറുക്കുന്നതിനേക്കാൾ കറിയായി ഉപയോഗിക്കുന്നതാണ് പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ നല്ലത്.
ബ്രോക്കോളി, കാരറ്റ്, ചീര എന്നിവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നു. കാരറ്റിലെ ബീറ്റാ കരോട്ടിൻ സൂര്യപ്രകാശത്തിൽ നിന്നുള്ള ചർമ്മത്തിന്റെ കേടുപാടുകൾ തടയാൻ സഹായിക്കും.
ദിവസവും വൈകുന്നേരം കുടിക്കാവുന്ന ഈ ചർമ്മസംരക്ഷണ പാനീയം പരീക്ഷിച്ചു നോക്കൂ:
മറക്കാതിരിക്കേണ്ട ചില കാര്യങ്ങൾ