Latest Videos

മുഖത്തെ ചുളിവ് മാറ്റാന്‍ മുട്ട കൊണ്ടൊരു ഫേസ് പാക്ക് പരീക്ഷിക്കാം...

By Web TeamFirst Published Nov 1, 2020, 3:36 PM IST
Highlights

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് മുട്ട.  മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനുള്ള സ്വാഭാവിക വഴി കൂടിയാണ് മുട്ട. 

സൗന്ദര്യ സംരക്ഷണത്തിനുവേണ്ട ഒരുവിധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ കാണുന്നുമുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളെ കൊണ്ട് ഇതിനെ ഒരു പരിധി വരെ നമ്മുക്ക് തടയാം. 

പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനുള്ള സ്വാഭാവിക വഴി കൂടിയാണ് മുട്ട. മുട്ട കൊണ്ടുള്ള ഒരു കിടിലന്‍ ഫേസ് പാക്ക് പരിചയപ്പെടാം. 

 

ഇതിനായി ആദ്യം മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് തേനും ഓട്‌സും ചേർക്കുക. തുടര്‍ന്ന് ഇത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ മൂന്ന് മുതല്‍ ദിവസം വരെയൊക്കെ ഇത് ചെയ്യാം. 

Also Read: അരിപ്പൊടി കൊണ്ടൊരു കിടിലന്‍ ഫേസ് പാക്ക്; ഗുണങ്ങള്‍ പലതാണ്...

click me!