മുഖത്തെ ചുളിവുകൾ മാറാൻ ഇതാ മുട്ട മാജിക്; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ...

Published : May 14, 2023, 07:32 PM IST
മുഖത്തെ ചുളിവുകൾ മാറാൻ ഇതാ മുട്ട മാജിക്; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ...

Synopsis

ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ മുട്ടയുടെ വെള്ള ഉപയോഗിച്ച് വിവിധ ഫേസ്പാക്കുകള്‍ തയ്യാറാക്കാം. അത്തരം ചില പാക്കുകളെ പരിചയപ്പെടാം. 

മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രായമാകുമ്പോള്‍ ഇത്തരത്തിലുള്ള ചുളിവുകള്‍  ചര്‍മ്മത്തില്‍ ഉണ്ടാകും, അത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ മുട്ട വളരെയധികം സഹായകമാണ്. ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ മുട്ടയുടെ വെള്ള ഉപയോഗിച്ച് വിവിധ ഫേസ്പാക്കുകള്‍ തയ്യാറാക്കാം. അത്തരം ചില പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്... 

ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാ നീരും അര ടീസ്പൂണ്‍‌ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്... 

ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീര് എന്നിവ എടുത്ത് നന്നായി മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

ഒരു മുട്ടയുടെ വെള്ള, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഓറഞ്ച് നീര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കണം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി പുരട്ടാം.  15 മിനിറ്റിന് ശേഷം കഴുകി കളയാം.

നാല്...

ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ വാഴപ്പഴത്തിന്‍‌റെ പള്‍പ്പ്, ഒരു ടീസ്പൂണ്‍ കറ്റാര്‍‌‌വാഴ ജെല്‍ ന്നിവ എടുത്ത് നന്നായി മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാം; പരീക്ഷിക്കാം ഈ പാക്കുകള്‍...

 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'