വാശിപിടിച്ചാൽ കുട്ടികൾക്ക് മൊബെെൽ ഫോ‌ൺ നൽകരുത്; രക്ഷിതാക്കൾ നിർബന്ധമായും അറിയേണ്ട 8 കാര്യങ്ങൾ

By Web TeamFirst Published Sep 3, 2019, 3:10 PM IST
Highlights

ആളുകളെ കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനായി ചിത്രീകരിക്കുന്ന വീഡിയോ ഗെയിമുകൾ കുട്ടികളെ ദേഷ്യക്കാരും അക്രമണപ്രവണതയുള്ളവരുമായി രൂപപ്പെടുത്താം. സ്ക്രീനിൽ ‌‌കാണുന്നത് അനുകരിക്കാനുള്ള പ്രവണതയും കുട്ടികളിൽ കൂടുതലാണ്. 

കുട്ടികൾ മൊബെെൽ ഫോൺ വേണമെന്ന് വാശിപിടിച്ചാൾ രക്ഷിതാക്കൾ ഒന്നും നോക്കാതെ കൊടുക്കും. അപ്പോഴത്തെ കരച്ചിൽ മാറ്റാനായിരിക്കും മൊബെെൽ കൊടുക്കുന്നത്. പിന്നെ അത് സ്ഥിരമാവുകയും ചെയ്യും.ഭക്ഷണം കഴിക്കുമ്പോ‌ഴും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് പല കുട്ടികൾ‌ക്കും. എങ്കിൽ ഇത് നല്ല സ്വഭാവമല്ലെന്ന് മനസിലാക്കുക. കുട്ടികൾക്ക് മൊബെെൽ ഫോൺ കൊടുത്താൽ ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ആദ്യമായി കുഞ്ഞുങ്ങളുടെ തലയോട്ടിക്കു കട്ടി കുറവായതു കൊണ്ട് മൊബൈലിൽ നിന്നു വരുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷൻ മുതിർന്നവരെക്കാൾ 60 ശതമാനം കുട്ടികളെ ദോഷകരമായി ബാധിക്കുന്നു.

രണ്ട്...

ഹൈപ്പർ ആക്റ്റിവിറ്റി (ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ) പ്രശ്നങ്ങൾ കുട്ടികളിൽ കൂടിവരുന്നതിന് പിന്നിലും മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് പങ്കുണ്ട്.

മൂന്ന്...

മൊബൈലിലും കംപ്യൂട്ടറിലുമൊക്കെ കളിക്കുന്നത് കാരണം പുറത്തിറങ്ങിയുള്ള കളികളില്‍ താത്പര്യം കുറയുന്നു. ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും കുട്ടികളില്‍ വേണമെങ്കില്‍ ദേഹം അനങ്ങിയുള്ള കളികള്‍ ആവശ്യമാണ്. കുട്ടിയുടെ പ്രാഥമികമായ സാമൂഹിക ഇടപെടാലാണ് കൂട്ടം ചേർന്നുള്ള കളി. അത് പോലെ തന്നെ കുട്ടിയുടെ ബുദ്ധിപരമായ പൂർണവികാസത്തിന് വ്യത്യസ്തമായ കളികൾ ആവശ്യമാണ്.



നാല്....

പതിവായി ദീർഘസമയം വിഡിയോ ഗെയിം ഉൾ‍പ്പെടെയുള്ളവ കളിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത  ഉണ്ടാകുന്നതായി പഠനങ്ങൾ പറയുന്നു. ഇവർക്ക് ഭാവനാപരമായ ശേഷികൾ കുറവായിരിക്കും.

അഞ്ച്...

പതിവായി രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്ന 1000 കുട്ടികളിൽ നടത്തിയ പഠനത്തിൽ മനശാഃശാസ്ത്രപരമായ പ്രയാസങ്ങൾ വ്യാപകമാണെന്ന് കണ്ടിരുന്നു. വിഷാദം, ഉത്കണ്ഠ. ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഇവരിൽ കണ്ടത്.

ആറ്...

ആളുകളെ കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനായി ചിത്രീകരിക്കുന്ന വീഡിയോ ഗെയിമുകൾ കുട്ടികളെ ദേഷ്യക്കാരും അക്രമണപ്രവണതയുള്ളവരുമായി രൂപപ്പെടുത്താം. സ്ക്രീനിൽ ‌‌കാണുന്നത് അനുകരിക്കാനുള്ള പ്രവണതയും കുട്ടികളിൽ കൂടുതലാണ്. 

ഏഴ്...

മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളിലെ ദീർഘനേര ഗാഡ്ജറ്റ് ഉപയോഗം ‌ശ്രദ്ധക്കുറവ് പഠനത്തകരാറുകൾ, ഗ്രഹണശേഷി സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.

എട്ട്....

നെറ്റ് ഉപയോഗം ലൈംഗികമായ ചൂക്ഷണങ്ങള്‍ക്കിരയാകാൻ കാരണമാകാം. ‌പല കുട്ടികളും ലൈംഗികമായ പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ഇന്റർനെറ്റ് ദുരുപയോഗം ആണ്.

click me!