ബേബി പിങ്ക് ഗൗണില്‍ മനോഹരിയായി സ്‌കാര്‍ലറ്റ് ലീ

Published : Sep 03, 2019, 02:21 PM IST
ബേബി പിങ്ക് ഗൗണില്‍ മനോഹരിയായി സ്‌കാര്‍ലറ്റ് ലീ

Synopsis

'എക്‌സ് ഫാക്ടര്‍' എന്ന ആല്‍ബം സീരിസിലൂടെ പ്രസിദ്ധയായ സ്‌കാര്‍ലറ്റ് ലീയുടെ വിവാഹ വസ്ത്രമാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച.  

'എക്‌സ് ഫാക്ടര്‍' എന്ന ആല്‍ബം സീരിസിലൂടെ പ്രസിദ്ധയായ സ്‌കാര്‍ലറ്റ് ലീയുടെ വിവാഹ വസ്ത്രമാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. ബേബി പിങ്ക് നിറത്തിലുളള ഗൗണില്‍ അതിമനോഹരിയായിരുന്നു സ്‌കാര്‍ലറ്റ് ലീ. പിങ്ക് പൂക്കളും ചിത്രത്തുന്നലും കൊണ്ട് ഭംഗിയാക്കിയതായിരുന്നു ആ  ഗൗണ്‍.

നിറയെ പൂക്കള്‍ കൊണ്ടും പേള് കൊണ്ടും തീര്‍ത്ത ക്രൗണ്‍ സ്‌കാര്‍ലെറ്റിന്‍റെ ഭംഗി കൂട്ടി. ബാല്യകാല സുഹൃത്തായ നദാന്‍ ഷോവുമായായിരുന്നു സ്‌കാര്‍ലെറ്റിന്‍റെ വിവാഹം. ചെക്ക് പ്രിന്റുകളോടു കൂടിയ ബ്ലൂ സ്യൂട്ടായിരുന്നു നദാന്റെ വേഷം. 

 നാല് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. യുകെയിലെ എപ്‌സം ക്രെസ്റ്റ് ചര്‍ച്ചില്‍ വച്ച് ആംഗ്ലിക്കന്‍ രീതിയിലായിരുന്നു വിവാഹം.  

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ