'എട്ട് മാസത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ....'; വൃദ്ധദമ്പതികളുടെ വീഡിയോ വെെറലാകുന്നു

Web Desk   | Asianet News
Published : Apr 16, 2021, 09:45 PM ISTUpdated : Apr 16, 2021, 10:13 PM IST
'എട്ട് മാസത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ....';  വൃദ്ധദമ്പതികളുടെ വീഡിയോ വെെറലാകുന്നു

Synopsis

 മാൻസ്ഫീൽഡിൽ ഇവർ വർഷങ്ങളായി താമസിച്ച് വരികയായിരുന്നു. റെക്സ് ചാപ്മാൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വൃദ്ധദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എട്ടുമാസത്തിന് ശേഷമുള്ള കൂടിച്ചേരലാണ് വീഡിയോയിൽ കാണാനാവുന്നത്.  

ഭർത്താവായ ഗോർഡനെ കഴിഞ്ഞ വർഷം ഒരു ഹോം കെയറിലേക്ക് മാറ്റിയപ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം  89കാരിയായ മേരി ഡേവിസിന് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഫെബ്രുവരിയിൽ മേരിയും മറ്റൊരു ഹോം കെയറിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് ഇരുവരേയും ഒരേ കെയർ ഹോമിലേക്ക് മാറ്റിയിരുന്നു.

കുറെ നാളുകൾക്ക് ശേഷം കാണുന്ന ഇരുവരും പരസ്പരം ആശ്ലേഷിച്ചും ചുംബിച്ചും സന്തോഷം പങ്കിടുന്നതാണ് വീഡിയോയിൽ കാണാം. മാൻസ്ഫീൽഡിൽ ഇവർ വർഷങ്ങളായി താമസിച്ച് വരികയായിരുന്നു. റെക്സ് ചാപ്മാൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ