Viral Video:ജീപ്പിന് നേര്‍ക്ക് പാഞ്ഞടുക്കുന്ന കാട്ടാന; ശ്വാസമടക്കിപ്പിടിക്കാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാനാവില്ല!

Published : Sep 10, 2022, 08:25 AM ISTUpdated : Sep 10, 2022, 08:39 AM IST
Viral Video:ജീപ്പിന് നേര്‍ക്ക് പാഞ്ഞടുക്കുന്ന കാട്ടാന; ശ്വാസമടക്കിപ്പിടിക്കാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാനാവില്ല!

Synopsis

കർണാടകയിലെ നാഗർഹോള കടുവ സ​ങ്കേതത്തിൽ നിന്നുള്ള ദൃശ്യമാണ് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു സഫാരി ജീപ്പിന് നേരെയാണ് ആന ചിന്നംവിളിച്ചും കൊമ്പുകുലുക്കിയും ചെവികളാട്ടിയും പാഞ്ഞടുത്തത്. 

വന്യമൃഗങ്ങളെ പേടിയില്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച്, കാട്ടാനകളെ കാണുന്നത് തന്നെ ഭയമാണ്. എന്നാല്‍ നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിന്‍റെ മുന്നിലേയ്ക്ക് ഒരു കാട്ടാന പാഞ്ഞടുത്താന്‍ എങ്ങനെയുണ്ടാകും? അതും ചിന്നംവിളിച്ചും കൊമ്പുകുലുക്കിയും...ഭയന്നു വിറച്ചുപോകും, അല്ലേ? അങ്ങനെയൊരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കർണാടകയിലെ നാഗർഹോള കടുവ സ​ങ്കേതത്തിൽ നിന്നുള്ള ദൃശ്യമാണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഒരു സഫാരി ജീപ്പിന് നേരെയാണ് ആന ചിന്നംവിളിച്ചും കൊമ്പുകുലുക്കിയും ചെവികളാട്ടിയും പാഞ്ഞടുത്തത്. എന്നാല്‍ ആനയെ നോക്കുക പോലും ചെയ്യാതെ വാഹനത്തിന്റെ അരികു കണ്ണാടിയിൽ മാത്രം നോക്കി വാഹനം പുറകിലോ​​ട്ടോടിക്കുകയായിരുന്നു ഡ്രൈവര്‍. ഏറെ ദൂരം ആന വാഹനത്തിനൊപ്പം ഓടുന്നതും വീഡിയോയില്‍ കാണാം. വാഹനത്തിലിരിക്കുന്ന സഞ്ചാരികളിലാരോ പകര്‍ത്തിയ ഈ വീഡിയോ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. 

 

 

ഏറ്റവും ഒടുവിൽ ആന പിന്തിരിഞ്ഞ് കാട്ടിലേയ്ക്ക് നടന്നുകയറുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ കമന്റുകളുമായെത്തി. മനസ്സാന്നിധ്യം കൈവിടാതെ ജീപ്പ് റിവേഴ്‌സെടുത്ത് പോകാന്‍ ധൈര്യം കാണിച്ച ഡ്രൈവറെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. വന്യമൃഗങ്ങളുടെ ഇടത്തിലേയ്ക്ക് മനുഷ്യന്‍ കടന്നുകയറുന്നതിന്റെ പ്രതിഷേധമാണ് ആനയുടേതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

Also Read: യാത്രയിലുടനീളം കുട്ടിയുടെ കരച്ചില്‍; മുതിർന്നവർക്ക് പ്രത്യേക വിമാനം വേണമെന്ന് യുവതി: വിമർശനം

അടുത്തിടെ ആനകൾ ആശുപത്രിയിൽ കയറി നടക്കുന്ന ദൃശ്യവും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്ന് വരികയായിരുന്നു രണ്ട് കാട്ടാനകൾ.  ജൽപായ്ഗുരി ജില്ലയിലെ ബിന്നഗുരിയിലെ സൈനിക കന്റോൺമെന്റ് ആശുപത്രിക്കുള്ളിലാണ് സംഭവം നടന്നത്. 

ഐഎഫ്‍എസ് ഓഫീസറായ സുശാന്ത നന്ദയും ഇതിന്റെ പല ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്. ഒരു ചിത്രത്തിൽ, രണ്ട് ആനകളും ഒരു കെട്ടിടത്തിനുള്ളിലെ ഒരു ഹാളിലേക്ക് തിരിഞ്ഞ് വരുന്നത് കാണാം. മറ്റൊരു ഫോട്ടോയിൽ, ആന ഒരു വാതിലിനടുത്തേക്ക് തിരിഞ്ഞ് നിൽക്കുന്നതായും കാണാം. എന്നാൽ, പിന്നീട്, ചില ഭിത്തികളും ഫർണിച്ചറുകളും ആന തകർത്തതായും റിപ്പോർട്ടുകളുണ്ട്. 


 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ