വീഡിയോ ആളുകളെ രസിപ്പിക്കുകയും അവരിൽ കൗതുകമുണർത്തുകയും ചെയ്തു. നിരവധിപ്പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകൾ ഇട്ടതും. ചികിൽസയ്ക്കായി ആശുപത്രിയിൽ എത്തിയ ഒരു രോ​ഗിയായ ആന ആയിരിക്കാം അതെന്ന് ചിലർ കളിയാക്കി. 

ജൽപായ്ഗുരി സൈനിക ആശുപത്രിയിലുണ്ടായിരുന്ന ജനങ്ങൾ അപ്രതീക്ഷിതമായ ഒരു കാഴ്ച കണ്ട് ഞെട്ടി. മറ്റൊന്നുമല്ല, ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്ന് വരികയാണ് രണ്ട് കാട്ടാനകൾ. ജൽപായ്ഗുരി ജില്ലയിലെ ബിന്നഗുരിയിലെ സൈനിക കന്റോൺമെന്റ് ആശുപത്രിക്കുള്ളിലാണ് സംഭവം. ആനകൾ ആശുപത്രിയിൽ കയറി നടക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

ഐഎഫ്‍എസ് ഓഫീസറായ സുശാന്ത നന്ദയും ഇതിന്റെ പല ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്. ഒരു ചിത്രത്തിൽ, രണ്ട് ആനകളും ഒരു കെട്ടിടത്തിനുള്ളിലെ ഒരു ഹാളിലേക്ക് തിരിഞ്ഞ് വരുന്നത് കാണാം. മറ്റൊരു ഫോട്ടോയിൽ, ആന ഒരു വാതിലിനടുത്തേക്ക് തിരിഞ്ഞ് നിൽക്കുന്നതായും കാണാം. എന്നാൽ, പിന്നീട്, ചില ഭിത്തികളും ഫർണിച്ചറുകളും ആന തകർത്തതായും റിപ്പോർട്ടുകളുണ്ട്. 

Scroll to load tweet…

"ആനകൾ മുറിക്കകത്ത്... ജൽപായ്ഗുരി കന്റോൺമെന്റിൽ നിന്ന്" എന്നാണ് സുശാന്ത നന്ദ ഫോട്ടോഗ്രാഫുകൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

വീഡിയോ ആളുകളെ രസിപ്പിക്കുകയും അവരിൽ കൗതുകമുണർത്തുകയും ചെയ്തു. നിരവധിപ്പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകൾ ഇട്ടതും. ചികിൽസയ്ക്കായി ആശുപത്രിയിൽ എത്തിയ ഒരു രോ​ഗിയായ ആന ആയിരിക്കാം അതെന്ന് ചിലർ കളിയാക്കി. 

മറ്റൊരാൾ കമന്റ് നൽകിയത് ഇങ്ങനെ, “ആശുപത്രിയിൽ എല്ലാം ശരിയാണോ എന്ന് പരിശോധിക്കാനുള്ള ഒരു സർപ്രൈസ് ഇൻസ്പെക്ഷൻ വിസിറ്റായിരുന്നു അത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്!” 

അതേസമയം, മറ്റൊരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു, “നിങ്ങൾ അവരുടെ ആവാസ വ്യവസ്ഥകൾ കൈവശപ്പെടുത്തുകയും അതിൽ പുതിയവ കെട്ടിയയുർത്തുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. ഇത് അവരുടെ ഭൂമിയാണ്, അത് അവർക്ക് തിരികെ വേണം! ”

ഏതായാലും ആശുപത്രിയിൽ ആനകൾ നടത്തിയ മിന്നൽ സന്ദർശനം ഒരേ നേരം ആളുകളിൽ കൗതുകവും ഭീതിയും ഉണർത്തി.

Scroll to load tweet…