
ആനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് മഡ് ബാത്ത് അല്ലെങ്കിൽ മണ്ണു വാരിയെറിഞ്ഞ് കുളിക്കുന്നത്. ആനയെ കുളിപ്പിച്ചുകഴിഞ്ഞാലും മണ്ണും ചെളിയും വാരി മേത്തിടുന്നത് ആനകളുടെ ശീലമാണ്. കടുത്ത ചൂടിൽ നിന്നും പ്രാണികളിൽ നിന്നുമൊക്കെ രക്ഷനേടാൻ ഇത് അനിവാര്യവുമാണ്.
ചെളിവെള്ളത്തിൽ ആറാടുന്ന ഒരു സംഘം ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ആനകൾ ചെളി തുമ്പിക്കൈയിൽ വാരി ശരീരത്തിലേക്കെറിയുമ്പോൾ കുട്ടിയാന ചെളിവെള്ളത്തിൽ കിടന്നാണ് കുറുമ്പ് കാട്ടുന്നത് വീഡിയോയിൽ കാണാം.
ആനകൾ വളരെ ആസ്വദിച്ചാണ് ചെളിയിൽ കുളിക്കുന്നത്. തുമ്പിക്കൈ മാത്രം ഉയർത്തിപ്പിടിച്ച് ഒരുവശം ചേർന്നു കിടന്നായിരുന്നു കുട്ടിയാനയുടെ കുളി. കാലുകളും വാലുമൊക്കെ കുട്ടിയാന ഇടയ്ക്കിടെ ചലിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഐഎഫ്എസ് ഓഫീസറായ സുധാ രമൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.