ദാമ്പത്യജീവിതം വിജയകരമാക്കാം; അറിയൂ ഈ ഒന്‍പത് കാര്യങ്ങള്‍...

By Web TeamFirst Published Mar 2, 2020, 11:51 AM IST
Highlights

ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ ചില പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ഭാര്യയോ ഭർത്താവോ തയ്യാറാകാറില്ല. ചിലപ്പോള്‍ അത് സമയകുറുവ് മൂലമോ ചെറിയ തെറ്റുദ്ധാരണകള്‍ കൊണ്ടോ ആകാം.

ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ ചില പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ഭാര്യയോ ഭർത്താവോ തയ്യാറാകാറില്ല. ചിലപ്പോള്‍ അത് സമയകുറുവ് മൂലമോ ചെറിയ തെറ്റുദ്ധാരണകള്‍ കൊണ്ടോ ആകാം. അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനും നല്ലൊരു ദാമ്പത്യജീവിതത്തിനും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍  നോക്കാം. 

ഒന്ന്...

ഒരു ബന്ധത്തില്‍ പ്രധാനമായും വേണ്ട ഒന്നാണ് പങ്കാളി പറയുന്നത് കേള്‍ക്കാനുളള മനസ്സ് ഉണ്ടാവുക എന്നത്. അതിനാല് നിങ്ങള്‍ കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കാന്‍ ശ്രമിക്കുക. അത് പങ്കാളിയില്‍ സന്തോഷം ഉണ്ടാക്കും. ഇത്തരം സംസാരത്തിലൂടെ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കും. 

രണ്ട്...

ദാമ്പത്യജീവിതത്തില്‍ വഴക്ക് ഇടന്നതൊക്കെ സ്വാഭാവികമാണ്. അത് അധികം സമയം നീണ്ടുപോകാതെ ശ്രദ്ധിക്കുക. നിസാര കാര്യങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ ഒഴിവാക്കുക. ചെറിയ വഴക്കുകളാണ് ഭാവിയില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നത്. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ദാമ്പത്യ ജീവിതത്തിന് നല്ലത്. വഴക്കിന്‍റെ കാരണം കണ്ടെത്തി പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുക.  

മൂന്ന്...

നിങ്ങളുടെ മൂഡ് ശരിയല്ലെങ്കില്‍ അതിന് പങ്കാളിയെ ചെറിയ കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. പങ്കാളിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക. പങ്കാളിയുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുക. 

നാല്...

ഒരു ബന്ധത്തില്‍ പ്രധാനമായും വേണ്ട ഒന്നാണ് പറയുന്ന വാക്ക് പാലിക്കുക എന്നത്. പങ്കാളിക്ക് കൊടുക്കുന്ന വാക്ക് തെറ്റിക്കാതിരിക്കാന്‍ ശ്രമിക്കുക. 

അഞ്ച്....

പങ്കാളിക്ക് അവരുടേതായ ഇഷ്ടങ്ങളും അവകാശങ്ങളുമുണ്ട്. അതില്‍ അരുത് എന്ന് പറയരുത്. പങ്കാളി എങ്ങനെയാണോ  അങ്ങനെ തന്നെ ഇരിക്കാന്‍ അനുവദിക്കുക. മാറ്റുവാനോ അടിച്ചേല്‍പ്പിക്കാനോ ശ്രമിക്കരുത്. പങ്കാളിയെ പ്രോത്സാഹിപ്പിക്കുക, പ്രശംസിക്കുക.  പങ്കാളി എങ്ങനെയാണോ അങ്ങനെ തന്നെ അവരെ സ്നേഹിക്കാന്‍ പഠിക്കുക. 

ആറ്....

പങ്കാളിക്കായി കുറച്ച് സമയം മാറ്റിവെക്കുക. എത്ര തിരക്ക് ഉണ്ടെങ്കിലും പങ്കാളിയോടൊപ്പം സംസാരിക്കാനും ഇരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തുക. 

ഏഴ്.... 

സര്‍‌പ്രൈസുകള്‍ എപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കും. സര്‍പ്രൈസുകള്‍ കൊടുക്കുന്നതിലൂടെ നിങ്ങളുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് പങ്കാളിക്ക് ബോധ്യമാകും. 

എട്ട്...

യാത്രകള്‍ പോകാന്‍ രണ്ടുപേരും സമയം കണ്ടെത്തണം. ഇത്തരം യാത്രകള്‍ നിങ്ങളുടെ ദാമ്പത്യജവിതത്തെ മനോഹരമാക്കും. യാത്രകള്‍ പോകുമ്പോള്‍ വഴക്ക് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഒന്‍പത്...

പങ്കാളിയെ മനസ് തുറന്ന് സ്നേഹിക്കുക, ആ സ്നേഹം പ്രകടിപ്പിക്കുക. നിങ്ങള്‍ പലപ്പോഴും സ്നേഹം ശാരീരിക ബന്ധത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നു. ശരീരം കൊണ്ട് സനേഹിക്കുന്നതിന് മുമ്പ് മനസ് കൊണ്ട് സ്നേഹിക്കുക. അത് പങ്കാളിക്ക് മനസിലാകുന്ന രീതിയില് പ്രകടിപ്പിക്കുക, തുറന്നു പറയുക. പങ്കാളി ആഗ്രഹിക്കുന്ന സന്തോഷം നല്‍കുക. എത്രമാത്രം നിങ്ങള്‍ പങ്കാളിയെ സ്നേഹിക്കുന്നുണ്ട് എന്ന് തുറന്നുപറയുക. വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്നേഹിക്കുക. 

click me!