ആര്‍ത്തവവേദന കുറയ്ക്കാന്‍ യോഗാ പോസുകള്‍; ചിത്രങ്ങള്‍ പങ്കുവച്ച് ഇഷ ഗുപ്ത

Published : May 04, 2020, 10:27 AM ISTUpdated : May 04, 2020, 10:55 AM IST
ആര്‍ത്തവവേദന കുറയ്ക്കാന്‍ യോഗാ പോസുകള്‍; ചിത്രങ്ങള്‍ പങ്കുവച്ച് ഇഷ ഗുപ്ത

Synopsis

ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയും അവ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയുമാണ് മിക്ക താരങ്ങളും ചെയ്യുന്നത്.  

ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങൾ ഒന്നൊഴിയാതെ ആരാധകരിലേക്കെത്തിക്കുന്നതില്‍ മുന്നിലാണ് ബോളിവുഡ് താരങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയും അവ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയുമാണ് മിക്ക താരങ്ങളും ചെയ്യുന്നത്.  

മിക്കവരും ഫിറ്റ്നസിലും വ്യായാമത്തിലുമാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം ഇഷ ഗുപ്തയും താന്‍ യോഗ ചെയ്യുന്നതിന്‍റെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

 

ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന യോഗാസനങ്ങള്‍ എന്നു പറഞ്ഞാണ് താരം ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഗോമുഖാസനം, ബുജംഗാസനം, ശീര്‍ഷാസനം തുടങ്ങിയ പോസുകളാണ് ഇഷ ചെയ്യുന്നത്. 

''എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി, ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില യോഗാ പോസുകള്‍ ഞാന്‍ ഇവിടെ പങ്കുവെയ്ക്കുന്നു'' - എന്ന ക്യാപ്ഷനോടെയാണ് ഇഷ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

Also Read: 'മസിലുണ്ടോ ഇതുപോലെ?' ചലഞ്ച് തുടങ്ങിയിട്ട് 258 ദിവസമായെന്ന് മന്ദിര ബേദി

PREV
click me!

Recommended Stories

മുഖത്ത് തൈര് ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍
മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ