ബാൽക്കണിയിൽ നിന്ന് വരനെ ആവേശത്തോടെ വിളിച്ച് വധു; വൈറലായി വീഡിയോ...

Published : Apr 04, 2023, 05:13 PM ISTUpdated : Apr 04, 2023, 05:18 PM IST
ബാൽക്കണിയിൽ നിന്ന് വരനെ ആവേശത്തോടെ വിളിച്ച് വധു; വൈറലായി വീഡിയോ...

Synopsis

വരനെ തിരയുന്നതും വധുവിന്റെ മുഖത്തെ ആകാംക്ഷയും വീഡിയോയിൽ കാണാം. വരന്റെ പേര് വിളിച്ച് തിരയുകയാണ് വധു. അവിടെ കേൾക്കുന്ന സംഗീതത്തിന് വധു നൃത്തവും ചെയ്യുന്നുണ്ട്.

വിവാഹം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. വിവാഹാഘോഷങ്ങളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. നാണിച്ച് തല താഴ്ത്തി ഇരിക്കുന്ന മണിവാട്ടികളെ ഒന്നും ഇപ്പോഴത്തെ വിവാഹ വീഡിയോകളില്‍ കാണാന്‍ കഴിയില്ല. അത്തരമൊരു വ്യത്യസ്ത വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. 

ബറാത്ത് ആഘോഷങ്ങളുടെ ഭാഗമായി വിവാഹവേദിയിലേക്കു വരുന്ന വരനെ ബാൽക്കണിയിൽ നിന്ന് ആവേശത്തോടെ വിളിക്കുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.   വരനെ തിരയുന്നതും വധുവിന്റെ മുഖത്തെ ആകാംക്ഷയും വീഡിയോയിൽ കാണാം. വരന്റെ പേര് വിളിച്ച് തിരയുകയാണ് വധു. അവിടെ കേൾക്കുന്ന സംഗീതത്തിന് വധു നൃത്തവും ചെയ്യുന്നുണ്ട്.

'മൻവീൻ മേക്ക് ഓവേഴ്സ്' എന്ന ഇൻസ്റ്റഗ്രാം പേജിലാണു വീഡിയോ എത്തിയത്. 7.9  മില്യണ്‍ ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. വീഡിയോയ്ക്കു താഴെ  നിരവധി പേര്‍ കമന്റുകളുമായി എത്തുകയും ചെയ്തു. ‘മനോഹരം' എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. ക്യൂട്ട് വധു എന്നും ചിലര്‍ കമന്‍റ് ചെയ്തു.

 

Also Read: 65 വര്‍ഷം പഴക്കമുള്ള സാരിയില്‍ ഓട്ടോയില്‍ ഡേറ്റ് നൈറ്റ്; ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര

PREV
Read more Articles on
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം