വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...

By Web TeamFirst Published Jun 20, 2021, 3:36 PM IST
Highlights

പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാം. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

നിങ്ങൾക്ക് വരണ്ട ചർമ്മമാണോ? വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പ്രത്യേകിച്ച് വരണ്ട ചർമ്മ പ്രകൃതം ഉള്ളവരുടെ ചര്‍മ്മം ചിലപ്പോഴൊക്കെ പൊളിഞ്ഞിളകി വരുന്നത് കൊണ്ട്, ഒരൽപ്പം കൂടുതൽ ശ്രദ്ധ നല്‍കണം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാം.

അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒപ്പം വരണ്ട ചര്‍മ്മക്കാര്‍ക്ക് വീടിനുള്ളില്‍ തന്നെ ചെയ്യാവുന്ന ചില സൗന്ദര്യ സംരക്ഷണമാര്‍ഗങ്ങളുണ്ട്. അത്തരത്തില്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്... 

ഒരു നുള്ള് മഞ്ഞള്‍, ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ റോസ് വാട്ടർ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഈ ഫേസ് പാക്ക് നല്ലതാണ്. 

രണ്ട്... 

ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്തു പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 

മൂന്ന്... 

രണ്ട് ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

ഒരു സ്പൂണ്‍ ഓട്സ് നന്നായി പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം അര മണിക്കൂർ മുഖത്ത് പുരട്ടി മസാജ് ചെയ്തു കഴുകാം. വരണ്ട ചർമ്മത്തിന് നല്ലൊരു ഫേസ് പാക്കാണിത്. 

Also Read: മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ പരീക്ഷിക്കാം മാമ്പഴം കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!