ചവറ്റുകുട്ടയ്ക്കുള്ളിൽ പതുങ്ങിയിരുന്നത് ഉഗ്രവിഷമുള്ള പാമ്പ്; വീഡിയോ വൈറല്‍

By Web TeamFirst Published Jun 20, 2021, 1:28 PM IST
Highlights

മാലിന്യം നിക്ഷേപിക്കാനായി ചവറ്റുകുട്ട തുറന്നപ്പോഴാണ് വീട്ടുടമസ്ഥ പാമ്പിനെ കണ്ടത്. ഉടൻതന്നെ ഇവർ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാചേഴ്സിന്‍റെ സഹായം തേടുകയായിരുന്നു. 

വീട്ടിലെ ചവറ്റുകുട്ടയ്ക്കുള്ളിൽ കയറിക്കൂടിയത് ഉഗ്ര വിഷമുള്ള പാമ്പ്. ഓസ്ട്രേലിയയിലെ  ലാൻഡ്സ് ബറോയിലുള്ള ഒരു വീട്ടിലെ ചവറ്റുകുട്ടയ്ക്കുള്ളില്‍ ആണ് പാമ്പിനെ കണ്ടെത്തിയത്. 

മാലിന്യം നിക്ഷേപിക്കാനായി ചവറ്റുകുട്ട തുറന്നപ്പോഴാണ് വീട്ടുടമസ്ഥ പാമ്പിനെ കണ്ടത്. ഉടൻതന്നെ ഇവർ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാചേഴ്സിന്റെ  സഹായം തേടുകയായിരുന്നു. ചവറ്റുകുട്ടയുടെ അടിയില്‍ പതുങ്ങിയിരിക്കുകയായിരുന്നു പാമ്പ്. 

ഉഗ്രവിഷമുള്ള റെഡ് ബെല്ലിഡ് ബ്ലാക്ക് സ്നേക്ക് ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് തുറസ്സായ സ്ഥലത്തേയ്ക്ക് തുറന്നുവിട്ടു. വീട്ടുടമസ്ഥ ചവറ്റുകുട്ട തുറന്നപ്പോള്‍ തന്നെ പാമ്പ് ഉള്ളിലേയ്ക്ക് ഒളിച്ചതിനാലാണ് അപകടം ഒഴിവായതെന്ന് സ്നേക്ക്  ക്യാചേഴ്സിലെ ഉദ്യോഗസ്ഥനായ സ്റ്റുവർട്ട് മകെൻസി പറയുന്നു. 

Also Read: വീട്ടില്‍ വളർത്താൻ വിഷമില്ലാത്ത പാമ്പിനെ ഓൺലൈന്‍ വഴി വാങ്ങി; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!