Viral Video : അച്ഛൻ സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിയപ്പോൾ മകനിലുണ്ടായ സന്തോഷം; ഹൃദയസ്പർശിയായ വീഡിയോ

Web Desk   | Asianet News
Published : May 21, 2022, 08:21 PM ISTUpdated : May 21, 2022, 08:24 PM IST
Viral Video : അച്ഛൻ സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിയപ്പോൾ മകനിലുണ്ടായ സന്തോഷം; ഹൃദയസ്പർശിയായ വീഡിയോ

Synopsis

ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ആണ് കുട്ടിയുടെ സന്തോഷത്തിന്റെ വീഡിയോ പങ്കുവച്ചത്. കുട്ടിയുടെ അച്ഛൻ സെക്കൻഡ് ഹാൻഡ് സൈക്കിളിന് മുകളിൽ മാല ഇട്ട് ആരാധിക്കുന്നതും വീഡിയോയിൽ കാണാം. അത് കാണുമ്പോൾ ഏറെ സന്തോഷത്തോടെയാണ് മകൻ തുള്ളിചാടുന്നത്.  

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന എത്രയോ പേരുണ്ട് നമ്മുക്ക് ചുറ്റും. അത്തരത്തിലൊരു സന്തോഷത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. അച്ഛനൊരു സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങി കൊണ്ട് വന്നപ്പോൾ മകൻ ഏറെ സന്തോഷത്തോടെ തുള്ളിചാടുന്നതാണ് വീഡിയോയിലുള്ളത്.  

ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ആണ് കുട്ടിയുടെ സന്തോഷത്തിന്റെ വീഡിയോ പങ്കുവച്ചത്. കുട്ടിയുടെ അച്ഛൻ സെക്കൻഡ് ഹാൻഡ് സൈക്കിളിന് മുകളിൽ മാല ഇട്ട് ആരാധിക്കുന്നതും വീഡിയോയിൽ കാണാം. അത് കാണുമ്പോൾ ഏറെ സന്തോഷത്തോടെയാണ് മകൻ തുള്ളിചാടുന്നത്.

'ഇതൊരു സെക്കൻഡ് ഹാൻഡ് സൈക്കിൾ മാത്രമാണ്. അവരുടെ മുഖത്തെ സന്തോഷം നോക്കൂ. അവർ ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് വാങ്ങിയ ഭാവമാണ്...' -  എന്ന് കുറിച്ച് കൊണ്ടാണ് അവനീഷ് ശരൺ വീഡിയോ പങ്കുവച്ചത്.

മൂന്ന് ലക്ഷത്തിലധികം പേർ ഇപ്പോഴേ വീഡിയോ കണ്ട് കഴിഞ്ഞു. 'ഇത് സ്വർഗ്ഗീയമാണ്. ജീവിതത്തിൽ കൂടുതൽ പുഞ്ചിരിയും സന്തോഷവും നൽകി ദൈവം അവരെ അനുഗ്രഹിക്കട്ടെ...'- എന്ന് ഒരാൾ കമന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'