'എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ'; ഒരച്ഛന്‍ മകന് നല്‍കിയ പേരാണിത്!

By Web TeamFirst Published Oct 28, 2021, 2:41 PM IST
Highlights

'എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ സുസു' എന്നാണ് ഇന്തോനേഷ്യയിലെ യുവാവ് തന്‍റെ മകന് പേര് നല്‍കിയത്. വടക്കൻ സുമാത്രയിലെ മുവാര എനിം ജില്ലയിൽ പൊലീസ് നടത്തിയ വാക്സിനേഷൻ ക്യാമ്പിനിടെയാണ് 12-കാരനായ കുട്ടിയുടെ കൗതുകമുള്ള പേര് ശ്രദ്ധിക്കപ്പെട്ടത്. 

ഇന്ന് വ്യത്യസ്തവും വിചിത്രവുമായ പേരുകൾ (names) തിരയുന്നവരാണ് മിക്ക മാതാപിതാക്കളും (parents). അത്തരത്തിലൊരു പിതാവ് (father) തന്‍റെ മകന് (son) നല്‍കിയ പേരാണ് (name) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.

'എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ സുസു' ( 'ABCDEF GHIJK Zuzu') എന്നാണ് ഇന്തോനേഷ്യയിലെ യുവാവ് തന്‍റെ മകന് പേര് നല്‍കിയത്. വടക്കൻ സുമാത്രയിലെ മുവാര എനിം ജില്ലയിൽ പൊലീസ് നടത്തിയ വാക്സിനേഷൻ ക്യാമ്പിനിടെയാണ് 12-കാരനായ കുട്ടിയുടെ കൗതുകമുള്ള പേര് ശ്രദ്ധിക്കപ്പെട്ടത്. 

പൊലീസ് ഉദ്യോ​ഗസ്ഥനെടുത്ത വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. വാക്സിനേഷൻ സ്ലിപ്പിലും കുട്ടി ധരിച്ചിരിക്കുന്ന യൂണിഫോമിലും ഈ പേര് കാണാം. എഴുത്തുകാരനാകണമെന്ന ആ​ഗ്രഹം കൊണ്ടാണ് താൻ മകന് ഇങ്ങനെയൊരു പേരിട്ടതെന്നാണ് പിതാവ് സുൾഫാമി പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്.

 

മുമ്പ് വെബ് ഡെവലപ്പര്‍ ആയ ഒരു പിതാവ് തന്‍റെ മകന് നല്‍കിയ പേരും ഇത്തരത്തില്‍  സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  'ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് റയോ പാസ്‌ക്കൽ' എന്നാണ് വെബ് ഡെവലപ്പറായ പിതാവ് തന്‍റെ മകന് നല്‍കിയ പേര്. ‘HTML’ (എച്ച്ടിഎംഎൽ) എന്നും വിളിക്കും. തന്‍റെ ജോലിയോടുള്ള സ്നേഹമാണ് കുഞ്ഞിന് ഇങ്ങനെയൊരു പേരിടാൻ കാരണമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

Also Read: സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ഒരമ്മ; ദിവ്യക്ക് പറയാനുള്ളത്...

click me!