ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍; സാരി ഇങ്ങനെയും സ്റ്റൈല്‍ ചെയ്യാം; വൈറലായി വിദ്യ ബാലന്‍റെ ചിത്രങ്ങള്‍

Published : Oct 28, 2021, 11:23 AM ISTUpdated : Oct 28, 2021, 11:24 AM IST
ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍; സാരി ഇങ്ങനെയും സ്റ്റൈല്‍ ചെയ്യാം; വൈറലായി വിദ്യ ബാലന്‍റെ ചിത്രങ്ങള്‍

Synopsis

പരമ്പരാഗത വസ്ത്രമെന്ന നിലയ്ക്ക് സാരിക്ക് ലഭിക്കുന്നത് പോലൊരു അംഗീകാരം വേറൊരു വസ്ത്രത്തിനും ലഭിക്കുന്നില്ലെന്നാണ് വിദ്യ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞത്. സാരിയിലൂടെ തന്‍റേതായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  സമ്മാനിക്കാനും വിദ്യയ്ക്ക് സാധിക്കാറുണ്ട്. 

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍ (Vidya Balan). ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ ഇഷ്ട വസ്ത്രം സാരിയാണെന്ന് (saree) എല്ലാവര്‍ക്കുമറിയാം.  ബോളിവുഡ് (bollywood) സുന്ദരികളില്‍ തന്നെ, ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും വിദ്യ ബാലനായിരിക്കും. പൊതുചടങ്ങുകളിലാകട്ടെ അഭിമുഖങ്ങളിലാകട്ടെ സാരിയിലല്ലാതെ വിദ്യയെ ഒരുപക്ഷേ കാണാറില്ല.

പരമ്പരാഗത വസ്ത്രമെന്ന നിലയ്ക്ക് സാരിക്ക് ലഭിക്കുന്നത് പോലൊരു അംഗീകാരം വേറൊരു വസ്ത്രത്തിനും ലഭിക്കുന്നില്ലെന്നാണ് വിദ്യ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞത്. സാരിയിലൂടെ തന്‍റേതായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  സമ്മാനിക്കാനും വിദ്യയ്ക്ക് സാധിക്കാറുണ്ട്. വ്യത്യസ്തമായ സ്റ്റൈലുകളില്‍ എങ്ങനെ സാരി ധരിക്കാം എന്നും വിദ്യ പലപ്പോഴും കാണിക്കാറുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്ലാക്ക് നിറത്തിലുള്ള സാരിയിലാണ് ഇത്തവണ വിദ്യ തിളങ്ങുന്നത്. കറുപ്പ് കോട്ടൻ സാരിയില്‍ ബോർഡറിലും പല്ലുവിലുമുള്ള ചുവപ്പും വെള്ളയും നിറത്തിലുള്ള ഡിസൈനുകൾ സാരിക്ക് ട്രെഡീഷന്‍ ലുക്ക് നല്‍കുന്നു.

 

സാരിയുടെ പല്ലു ദുപ്പട്ട പോലെയാണ് വിദ്യ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. കറുപ്പ് നിറത്തില്‍ ഹാഫ് ബ്ലൗസാണ് പെയർ ചെയ്തത്. ബൺ ഹെയർ സ്റ്റൈലാണ് താരം തെരഞ്ഞെടുത്തത്. 

Also Read: പച്ച സാരിയിൽ സുന്ദരിയായി സണ്ണി; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി