ഇന്ന് 'ഫാദേഴ്സ് ഡേ'; അച്ഛന്മാർക്കായി ഒരു ദിനം

By Web TeamFirst Published Jun 21, 2020, 11:01 AM IST
Highlights

ഫാദേഴ്സ് ഡേയിൽ സമ്മാനങ്ങളും ആശംസ കാർഡുകളും അച്ഛന് ചിലർ നൽകാറുണ്ട്. ചിലർ അദ്ദേഹത്തിനൊപ്പം പുറത്തുപോകുന്നതിനും കുറച്ചു സമയം ചെലവിടുന്നതും ഈ ദിവസം മാറ്റിവയ്ക്കാറുണ്ട്. കൊറോണ കാലമായതിനാൽ ആഘോഷങ്ങൾ ഒഴിവാക്കിയാലും അച്ഛന് ഈ ദിനം സ്‌പെഷ്യലാക്കി മാറ്റാൻ ആരും മറക്കരുത്.

ഇന്ന് 'ഫാദേഴ്സ് ഡേ'. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് എല്ലാവരും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്.' ഫാദേഴ്സ് ഡേ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ പിതാവിനോടൊപ്പം സമയം ചെലവഴിക്കുക, നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുവാൻ അച്ഛന് ഒരു സമ്മാനം നൽകുക എന്നിവയൊക്കെയാണ്.

ചുവന്ന റോസാപ്പൂക്കൾ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കു വച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു. അച്ഛൻ കരുതിവച്ച സ്നേഹത്തിനും സംരക്ഷണത്തിനും നന്ദി പറഞ്ഞ് ഈ ഫാദേഴ്സ് ദിനം ആഘോഷമാക്കാം.

ഫാദേഴ്സ് ഡേയിൽ സമ്മാനങ്ങളും ആശംസ കാർഡുകളും അച്ഛന് ചിലർ നൽകാറുണ്ട്. ചിലർ അദ്ദേഹത്തിനൊപ്പം പുറത്തുപോകുന്നതിനും കുറച്ചു സമയം ചെലവിടുന്നതും ഈ ദിവസം മാറ്റിവയ്ക്കാറുണ്ട്. കൊറോണ കാലമായതിനാൽ ആഘോഷങ്ങൾ ഒഴിവാക്കിയാലും അച്ഛന് ഈ ദിനം സ്‌പെഷ്യലാക്കി മാറ്റാൻ ആരും മറക്കരുത്.

തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. ഇവിടെയാണ് ‘ഫാദേഴ്സ് ഡേ’ പ്രാധാന്യമർഹിക്കുന്നത്. സ്വന്തം കുഞ്ഞിന് വേണ്ടി ഒരായുഷ്കാലം മുഴുവൻ മാറ്റി വച്ച അച്ഛൻമാർക്ക് വേണ്ടി ഒരു ദിവസം നമുക്കും മാറ്റി വയ്ക്കാം.

ഇതെന്തോന്ന്! മഞ്ഞ് പൊഴിയുന്ന ഫ്രഞ്ച് ഫ്രൈസോ?; വൈറലായി ഫോട്ടോ...

click me!