180 ഡിഗ്രിയില്‍ തലതിരിച്ച് നായയുടെ കിടിലന്‍ അഭ്യാസം; വീഡിയോ വൈറല്‍

Published : Jan 07, 2021, 07:47 PM IST
180 ഡിഗ്രിയില്‍ തലതിരിച്ച് നായയുടെ കിടിലന്‍ അഭ്യാസം; വീഡിയോ വൈറല്‍

Synopsis

അനായാസേന കഴുത്ത് പിന്നിലേയ്ക്ക് വളയ്ക്കുന്ന നായയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

വളര്‍ത്തുമൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സൈബര്‍ ലോകത്ത് വൈറലാണ്. അത്തരത്തില്‍ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അനായാസേന കഴുത്ത് പിന്നിലേയ്ക്ക് വളയ്ക്കുന്ന നായയുടെ വീഡിയോ ആണിത്. 

180 ഡിഗ്രിയില്‍ തലതിരിക്കാന്‍ കഴിയുന്ന ഫിന്നിഷ് സ്പിറ്റ്‌സ് ഇനത്തില്‍പ്പെട്ട ഈ നായ സമൂഹമാധ്യമങ്ങളിലെ താരമാണിപ്പോള്‍. ഒമ്പത് മാസം പ്രായമുള്ള ഈ നായയുടെ പേര് കിക്കോ എന്നാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന  വീഡിയോയില്‍ കിക്കോ അനായാസേന കഴുത്ത് പിന്നിലേയ്ക്ക് വളയ്ക്കുന്നതായി കാണാം.


ന്യൂസീലാന്‍ഡിലെ ആഷ്‌ലെയ് മക്‌ഫേഴ്‌സനാണ് കിക്കോയുടെ ഉടമ. ചെറുതായിരിക്കുമ്പോള്‍ തന്നെ കിക്കോ തലകൊണ്ട് ചില സാഹസിക പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നും ഉടമ പറയുന്നു. എന്തായാലും വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read: എന്തൊരു ടൈമിങ്; സോഷ്യല്‍ മീഡിയയിലെ താരമായി കരടി; വീഡിയോ കാണാം...

PREV
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്