ഇന്ത്യയിലെ ആദ്യ ഓസ്‌കര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

By Web TeamFirst Published Oct 15, 2020, 8:08 PM IST
Highlights

എട്ട് വര്‍ഷം മുമ്പാണ് തലച്ചോറില്‍ ട്യൂമറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നീണ്ട കാലത്തോളം ചികിത്സയിലായിരുന്നു. മൂന്ന് വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലുമായിരുന്നു

പ്രമുഖ കോസ്റ്റിയൂം ഡിസൈനറും ഇന്ത്യയിലെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ ഭാനു അതയ്യ (91) അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന ഭാനു അതയ്യ സൗത്ത് മുംബൈയിലെ വസതിയില്‍ വച്ചാണ് മരിച്ചത്. 

1983ല്‍ 'ഗാന്ധി' എന്ന ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനിംഗിനാണ് ഭാനു അതയ്യയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. 1956ല്‍ 'സിഐഡി' എന്ന ചിത്രത്തിലൂടെയാണ് കോലാപൂര്‍ സ്വദേശിയായ ഭാനു സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 

അമ്പത് വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ തെരഞ്ഞെടുത്ത പ്രോജക്ടുകളുടെ മാത്രം ഭാഗമാകാനായിരുന്നു ഇവരുടെ തീരുമാനം. 
1990ല്‍ പുറത്തിറങ്ങിയ 'ലേകിന്‍', 2001ല്‍ പുറത്തിറങ്ങിയ 'ലഗാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. 

എട്ട് വര്‍ഷം മുമ്പാണ് തലച്ചോറില്‍ ട്യൂമറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നീണ്ട കാലത്തോളം ചികിത്സയിലായിരുന്നു. മൂന്ന് വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലുമായിരുന്നു. സംസ്‌കാരച്ചടങ്ങുകളെല്ലാം സൗത്ത് മുംബൈയില്‍ തന്നെ നടത്തയതായി മകള്‍ രാധിക ഗുപ്ത അറിയിച്ചു.

Also Read:- പാരസൈറ്റ് ബോറടിപ്പിച്ചു, ഓസ്കാര്‍ ചിത്രം കണ്ട് ഉറങ്ങിപ്പോയെന്ന് എസ് എസ് രാജമൗലി...

click me!