Asianet News MalayalamAsianet News Malayalam

പാരസൈറ്റ് ബോറടിപ്പിച്ചു, ഓസ്കാര്‍ ചിത്രം കണ്ട് ഉറങ്ങിപ്പോയെന്ന് എസ് എസ് രാജമൗലി

ഒട്ടേറെ സൂപ്പർ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള എസ് എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവൻ ശ്രദ്ധ നേടിയിരുന്നു. മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്‍റെ ഞെട്ടലിലാണ് പാരസൈറ്റ് ചിത്രത്തിന്‍റെ ആരാധകര്‍. 

Oscar winning Parasite found to be boring for indian director SS Rajamouli
Author
Hyderabad, First Published Apr 22, 2020, 9:59 AM IST

ഹൈദരബാദ്: ഓസ്കാര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രമായ പാരസൈറ്റ് ബോറടിപ്പിച്ചുവെന്ന് സംവിധായകന്‍ എസ് എസ് രാജമൗലി. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമടക്കം ഈ വര്‍ഷത്തെ ഓസ്കര്‍ നേടിയ ചിത്രം പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയിയെന്നാണ് ഒരു തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാഹുബലി സംവിധായകന്‍ പറഞ്ഞത്. ചിത്രത്തില്‍ ഇന്‍ററസ്റ്റിംഗ് ആയി ഒന്നും തോന്നിയില്ലെന്നാണ് രാജമൗലി പറയുന്നത്.

ഒട്ടേറെ സൂപ്പർ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള എസ് എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവൻ ശ്രദ്ധ നേടിയിരുന്നു. മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്‍റെ ഞെട്ടലിലാണ് പാരസൈറ്റ് ചിത്രത്തിന്‍റെ ആരാധകര്‍. ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് ഓസ്കാർ അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടുന്ന ഏഷ്യന്‍ ചിത്രമായി ചരിത്രമായിരുന്നു. 

ജോക്കർ, 1917, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ഐറിഷ് മാൻ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരുന്നു പാരസൈറ്റ് ഓസ്കാര്‍ നേടിയത്. 92 വർഷത്തെ ഓസ്കർ ചരിത്രത്തിൽ ആദ്യമായി ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചർ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഓസ്കാർ ലഭിക്കുക എന്ന അഭൂതപൂർവമായ നേട്ടമായിരുന്നു പാരസൈറ്റ് നേടിയത്. രാജമൗലിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പാരസൈറ്റ് ആരാധകരും രാജമൗലി ആരാധകരും പുറത്ത് വന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios