അമിതഭാരം അലട്ടുന്നുവോ? മത്സ്യം കഴിച്ച് തടി കുറയ്ക്കാം !

By Web TeamFirst Published Sep 16, 2019, 3:47 PM IST
Highlights

അമിതവണ്ണം പലരെയും അലട്ടുന്ന പ്രശ്നമാണ്.  തടി കുറയ്ക്കാൻ ചിലർ ഉച്ച ഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് തടി കുറയ്ക്കാൻ പ്രധാനമായും ഒഴിവാക്കേണ്ടത്.

അമിതവണ്ണം പലരെയും അലട്ടുന്ന പ്രശ്നമാണ്. പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ പറ്റില്ല. തടി കുറയ്ക്കാൻ ചിലർ ഉച്ചഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് തടി കുറയ്ക്കാൻ പ്രധാനമായും ഒഴിവാക്കേണ്ടത്. പിന്നെ അമിത കലോറി അടങ്ങിയ ഭക്ഷണം, ജങ്ക് ഫുഡ് തുടങ്ങിയവയും ഒഴിവാക്കാം. 

മത്സ്യം കഴിച്ചുകൊണ്ട് ഡയറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫിഷ് ഡയറ്റ് എന്നാണ് ഇതിനെ പറയുന്നത്. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ ഫാറ്റും അടങ്ങിയ ഡയറ്റാണ് ഫിഷ്‌ ഡയറ്റ്. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ അമിതവിശപ്പ്‌ തടയും ഒപ്പം കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യും. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ മത്സ്യം മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് നോക്കേണ്ടത്. 

കീറ്റോ ഡയറ്റും അമിതവണ്ണം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്നതാണ്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. 

click me!