ഇത് വായിച്ചിട്ട് പറയൂ, ഉച്ചയുറക്കം നല്ലതാണോ ?

Published : Sep 16, 2019, 10:21 AM ISTUpdated : Sep 16, 2019, 10:24 AM IST
ഇത് വായിച്ചിട്ട് പറയൂ, ഉച്ചയുറക്കം നല്ലതാണോ ?

Synopsis

ഉച്ചനേരത്ത് ഭക്ഷണത്തിന് ശേഷം ഉറക്കത്തിന്റെ ആലസ്യം കണ്ണിലെത്തുന്നത് സ്വാഭാവികമാണ്. ചിലര്‍ക്ക് ഉച്ചയുറക്കം ഒരു ശീലമായിരിക്കും. 

ഉച്ചനേരത്ത് ഭക്ഷണത്തിന് ശേഷം ഉറക്കത്തിന്റെ ആലസ്യം കണ്ണിലെത്തുന്നത് സ്വാഭാവികമാണ്. ചിലര്‍ക്ക് ഉച്ചയുറക്കം ഒരു ശീലമായിരിക്കും.  ഉച്ചമയക്കം അല്ലെങ്കില്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണോ? 'അതെ' എന്നാണ് ഈ പഠനം പറയുന്നത്. പകലുളള ലഘുനിദ്ര ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. 

ശാരീരികമായും മാനസികമായും ഉച്ചയുറക്കം വളരെ ഗുണമാണെന്നും പഠനം പറയുന്നു. 'ഹാര്‍ട്ട്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്‌സമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഉച്ചയുറക്കത്തിലൂടെ സാധിക്കും.

ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയവരില്‍ താരതമ്യേനെ കുറവാണെന്നും പഠനം പറയുന്നു. സ്വിസ്ര്‍ലാന്‍ഡിലുള്ള 35നും 75നും ഇടയില്‍ പ്രായമുളള 3462 പേരിലാണ് പഠനം നടത്തിയത്.  

അതുപോലെ തന്നെ, കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് മറ്റൊരു പഠനവും പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നും ഗവേഷകർ പറയുന്നു. 
 

PREV
click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം