മുഖക്കുരു അസ്വസ്ഥതപ്പെടുത്തുന്നുവോ? ഈ അഞ്ച് ശീലങ്ങള്‍ മാറ്റൂ...

By Web TeamFirst Published Jun 24, 2019, 7:27 PM IST
Highlights

മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് മിക്ക പെണ്‍കുട്ടികളും. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. 

മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് മിക്ക പെണ്‍കുട്ടികളും. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും പലതും പരീക്ഷിക്കുന്നവരുമുണ്ട്. മുഖത്തെ ഇത്രയും സംരക്ഷിച്ചിട്ടും മുഖക്കുരു വരുന്നുണ്ടോ ഈ  പറയുന്ന കാര്യങ്ങള്‍ കൊണ്ടാകാം മുഖക്കുരു വരുന്നത്. 

ഒന്ന്...

നമ്മള്‍ എപ്പോഴും കൈയില്‍ കൊണ്ടുനടക്കുന്ന ഒന്നാണ് നമ്മുടെ സെല്‍ ഫോണുകള്‍. ഒരുപക്ഷേ ഒരു ദിവസം നമ്മള്‍ ഏറ്റവും കൂടുതല്‍ തൊടുന്ന വസ്തുവെന്നും ഇവയെ പറയാം. എന്നാല്‍ നമ്മുടെ ഈ ഫോണുകളിലാണ് ഏറ്റവും കൂടുതല്‍ രോഗാണുക്കളുളളതും. ഫോണില്‍ തൊട്ടതിന് ശേഷം ആ കൈകള്‍ കൊണ്ട് നമ്മുടെ മുഖത്ത് തൊടുമ്പോള്‍ രോഗാണുക്കള്‍ മുഖത്ത് കടന്നുകൂടാം. ഇങ്ങനെ മുഖക്കുരു വരാം. 
അതിനാല്‍ ഫോണ്‍ കവര്‍ ഇടയ്ക്ക് ഒന്ന് വൃത്തിയാക്കുന്നത് നല്ലതാണ്. 

രണ്ട്...

ദിവസവും മേക്കപ്പ് ചെയ്യുന്നവരാണോ? എന്നാല്‍ നിങ്ങളുടെ മേക്കപ്പ് ബ്രഷിലും രോഗാണുക്കള്‍ കാണാം. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും ഈ മേക്കപ്പ് ബ്രഷുകള്‍ കഴുകാം. 

മൂന്ന്...

തലമുടിയില്‍ ഷാംമ്പൂ ഉപയോഗിക്കുമ്പോള്‍ അത് മുഖത്ത് പുരളുമ്പോഴും ചിലപ്പോള്‍ മുഖക്കുരു വരാനുളള സാധ്യതയുണ്ട്. 
അതിനാല്‍ ഷാംമ്പു ഉപയോഗിക്കുമ്പോള്‍ മുഖം മൂടുക. 

നാല്...

മുഖത്ത് എപ്പോഴും തൊടാറുണ്ടോ? നിങ്ങളുടെ കൈകളിലും രോഗാണുക്കള്‍ ഉണ്ടാകാം. ഇതും മുഖക്കുരു വരാനുള്ള കാരണമാകാമെന്നും ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ പറയുന്നു. 

അഞ്ച്...

തലയണ, ബെഡ് ഷീറ്റ് എന്നിവയിലും രോഗാണുക്കള്‍ ഉണ്ട്. അതിനാല്‍ ദിവസവും അവ മാറ്റുക. 


 

click me!