പ്രഭാത ഭക്ഷണത്തിന് പെരുമ്പാമ്പിറച്ചിയും മുട്ടയും, സംഭവം എവിടെയാണെന്നോ...?

By Web TeamFirst Published Dec 11, 2020, 5:25 PM IST
Highlights

പെരുമ്പാമ്പിന്റെ മാംസം കഴിക്കുന്നതിൽ അപകടമുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ഫ്ലോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ വക്താവ് കാർലി സെഗൽസൺ അറിയിച്ചു.

ഫ്ലോറിഡായിൽ വർധിച്ചുവരുന്ന പെരുമ്പാമ്പുകളെ നിയന്ത്രിക്കുന്നതിന്, അവയെ വേട്ടയാടി പിടിച്ചു പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് സംസ്ഥാന അധികൃതർ നിർദേശം നൽകും.

പെരുമ്പാമ്പിന്റെ മാംസം കഴിക്കുന്നതിൽ അപകടമുണ്ടോ എന്ന് പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് ഫ്ലോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ വക്താവ് കാർലി സെഗൽസൺ അറിയിച്ചു.

പ്രാതലിൽ പെരുമ്പാമ്പിറച്ചിയും മുട്ടയും ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉടനെ തീരുമാനം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. പെരുമ്പാമ്പ് ഉൾപ്പെടുത്തുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. കാരണം, ചില മത്സ്യങ്ങളിൽ കണ്ടുവരുന്ന മെർക്കുറിയുടെ അംശം വലിയ പാമ്പുകളിൽ ഉണ്ടോ എന്നതിനെ കുറിച്ച് ​ഗവേഷണം നടന്നുവരികയാണ്.  

ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പ്രഭാതഭക്ഷണത്തിൽ പെരുമ്പാമ്പുകളെ ഉൾപ്പെടുത്തുന്നതിനുള്ള ഉത്തരവിറക്കുമെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പെരുമ്പാമ്പിറച്ചി കഴിച്ച് വരികയാണെന്നാണ് വേട്ടക്കാരനായ ഡോണാ കലീലിന പറയുന്നത്.  

പെരുമ്പാമ്പിനെ കഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുവെന്ന് ഡോണ പറഞ്ഞു. പെരുമ്പാമ്പ് വറുത്ത കഴിക്കാനാണ് ഏറ്റവും രുചികരമെന്നും ഡോണ പറഞ്ഞു.

പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങൾ ഇതാണ്
 

click me!