പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങൾ ഇതാണ്
First Published Dec 10, 2020, 9:02 AM IST
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍ അഥവാ പ്രഭാത ഭക്ഷണം. ഇതില്‍ നിന്നാണ് ഒരു ദിവസത്തേയ്ക്കുള്ള മുഴുവന്‍ ഊര്‍ജവും ശരീരം നേടുന്നത് എന്ന് വേണം, പറയാന്‍. രാത്രി ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ലഭിക്കുന്ന ഭക്ഷണമെന്നതിനാല്‍ ഏറെ പ്രാധാന്യമുള്ള ഒന്നു കൂടിയാണിത്. എന്നാല്‍ ഇന്ന് ചിലർ പ്രാതൽ ഒഴിവാക്കുന്നത് കാണാം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതിന് കാരണമാകും.

പലരും തടി കുറയ്ക്കാനായി ആദ്യം ചെയ്യുന്നത് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നതാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വിപരീത ഫലമാണ് ലഭിക്കുക. പ്രാതല്‍ ഉപേക്ഷിക്കുന്നത് അമിതവണ്ണത്തിനും വയര്‍ ചാടാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ശരീരം കിട്ടുന്ന ഭക്ഷണത്തില്‍ നിന്നും കൂടുതല്‍ കൊഴുപ്പ് ശേഖരിച്ചു വയ്ക്കും. ഇത് ഭാരം കൂട്ടുന്നതിന് കാരണമാകും. മാത്രമല്ല, ഉച്ചയ്ക്ക് കൂടുതല്‍ ആഹാരം കഴിക്കുന്നതിനും കാരണമാകും. ഇതെല്ലാം തന്നെ അമിത വണ്ണത്തിന് ഇടയാക്കുന്ന കാര്യങ്ങളാണ്.

പ്രാതല്‍ ഒഴിവാക്കുന്നത് പ്രമേഹം പിടിപെടുന്നതിന് കാരണമാകും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു വര്‍ദ്ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാനപ്പെട്ട കാരണമാണിത്. പ്രമേഹ രോഗികള്‍ പ്രാതല്‍ ഉപേക്ഷിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും.
Post your Comments