20 ലക്ഷം വർഷം പഴക്കമുള്ള അപൂർവയിനം തവളയുടെ ഫോസിൽ കണ്ടെത്തി, അമ്പരന്ന് ​ഗവേഷകർ

By Web TeamFirst Published Jun 10, 2020, 11:17 AM IST
Highlights

ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന ഈ തവളകളെ പറ്റി കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്ന് ഗവേഷകൻ ഫെഡറിക്കോ അഗ്നോലിൻ പറഞ്ഞു. 

20 ലക്ഷം വർഷം പഴക്കമുള്ള അപൂർവയിനം തവളയുടെ ഫോസിൽ കണ്ടെത്തിയതായി ​അർജന്റീന പാലിയന്റോളജിസ്റ്റുകൾ. ലാ മാറ്റാൻസ നാഷണൽ യൂണിവേഴ്സിറ്റിയിലെ സയൻസ് ആൻഡ് ടെക്നോളജി വിഭാഗമാണ് കണ്ടെത്തലിന് പിന്നിൽ.

ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന ഈ തവളകളെ പറ്റി കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്ന് ഗവേഷകൻ ഫെഡറിക്കോ അഗ്നോലിൻ പറഞ്ഞു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിന് വടക്ക് 180 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സാൻ പെഡ്രോയിൽ ഒരു കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ 44 മീറ്റർ ആഴത്തിൽ നിന്നാണ് തവളയുടെ ഫോസിൽ കണ്ടെത്തിയത്.

വലിപ്പത്തിൽ വളരെ ചെറുതായ ഇക്കൂട്ടർക്ക് ഇന്നത്തെ ഹോർണഡ് ഫ്രോഗുമായി നേരിയ സാമ്യമുണ്ട്. ഇന്നത്തെ തവളകളുടെ പൂർവികരുടെ വിഭാഗത്തിൽപ്പെട്ടിരുന്ന ഇക്കൂട്ടർ പ്ലീസ്റ്റോസീൻ യുഗത്തിൽ ജീവിച്ചിരുന്നവരാണെന്നും ഫെഡറിക്കോ പറഞ്ഞു.

'കൊറോണ ദേവി'; കുഴി കുത്തി ശര്‍ക്കരയും പൂക്കളും ലഡ്ഡുവും അര്‍പ്പിച്ച് ഭക്തര്‍...

click me!