ഒരുങ്ങാന്‍ ഷാരൂഖ് ആറ്മണിക്കൂറെങ്കിലും എടുത്തുകാണും: ഭര്‍ത്താവിന്‍റെ മേക്കപ്പിനെക്കുറിച്ച് ഗൗരി

Published : Apr 01, 2019, 07:08 PM IST
ഒരുങ്ങാന്‍ ഷാരൂഖ് ആറ്മണിക്കൂറെങ്കിലും എടുത്തുകാണും: ഭര്‍ത്താവിന്‍റെ മേക്കപ്പിനെക്കുറിച്ച് ഗൗരി

Synopsis

ഒരു പരിപാടിക്ക് പോകാനായി പുറത്തുപോകണമെങ്കില്‍ ഗൗരിക്ക് ഒരുങ്ങാന്‍ വെറും 20 മിനിറ്റ് മതിയത്രേ

മുംബൈ: പൊതുവേദിയില്‍ എത്തുന്നതിന് മുമ്പ് മേക്കപ്പിനായി മണിക്കൂറുകള്‍ ഓരോ താരങ്ങളും ചെലവിടാറുണ്ട്. മേക്കപ്പിന്‍റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ അപവാദങ്ങള്‍ കേള്‍ക്കുന്നത് ഒരുപക്ഷേ നടിമാരാകം. എന്നാല്‍ ഇപ്പോളിതാ ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിനെ കുറിച്ച് ആര്‍ക്കുമറിയാത്ത ഒരു രഹസ്യം ഭാര്യ ഗൗരി പൊതുവേദിയില്‍ വച്ച് പുറത്തുവിട്ടു. മറ്റൊന്നുമല്ല ഷാരൂഖിന്‍റെ മേക്കപ്പിനെക്കുറിച്ച് തന്നെ.

ഒരു പരിപാടിക്ക് പോകാനായി പുറത്തുപോകണമെങ്കില്‍ ഗൗരിക്ക് ഒരുങ്ങാന്‍ വെറും 20 മിനിറ്റ് മതിയത്രേ. എന്നാല്‍ ഷാരൂഖിന് രണ്ടുമുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഒരുങ്ങാന്‍ വേണമെന്നാണ് ഗൗരി പറയുന്നത്. എന്നാല്‍ ഇത്തവണ ചെറിയൊരു മാറ്റമുണ്ടായെന്നും ഗൗരി പറഞ്ഞു. താന്‍ പരിപാടിക്ക് വരുന്നതിന് മുമ്പായി മൂന്ന് മണിക്കൂറോളം മേക്കപ്പിനായി എടുത്തു. അതുകൊണ്ട് തന്നെ ഷാരൂഖ് ഉറപ്പായും ആറ് മണിക്കൂറെങ്കിലും എടുത്ത് കാണുമെന്നാണ് ഗൗരിയുടെ കണക്കുകൂട്ടല്‍.

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ