'മിഷ്ക'യെ തിരികെ കിട്ടി; 10 വർഷങ്ങൾക്ക് ശേഷം, ജോർജിയ ഹാപ്പിയാണ്

By Web TeamFirst Published Jul 25, 2020, 3:50 PM IST
Highlights

'ആശുപത്രിയിലെത്തി മിഷ്കയെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയി. ബിർമൻ ഇനത്തിൽ പെട്ട മിഷ്‌കയുടെ നീണ്ട രോമങ്ങളൊക്കെ കൊഴിഞ്ഞു പോയിരുന്നു..'.- ജോർജിയ പറഞ്ഞു.

കളഞ്ഞ് പോയ എന്തെങ്കിലും സാധനം നമുക്ക് തിരികെ കിട്ടിയാൽ വലിയ സന്തോഷമായിരിക്കില്ലേ. മെൽബൺ സ്വദേശിയായ ജോർജിയ സസാരിസ് എന്ന യുവതിയ്ക്ക്  വർഷങ്ങൾക്ക് മുമ്പ് കളഞ്ഞു പോയ ഒരു വിലപ്പെട്ട സാധനം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ്.

എന്താണ് ആ സാധനം എന്നല്ലേ, പത്ത് വർഷം മുൻപ് കാണാതായ പൂച്ചയെയാണ് ജോർജിയയ്ക്ക് തിരിച്ച് കിട്ടിയിരിക്കുന്നത്. 2010 ലാണ് മിഷ്കയെ കാണാതാവുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയപ്പോൾ പ്രിയപ്പെട്ട മിഷ്‌ക ആകെ ക്ഷീണിതയായിരിക്കുന്നുവെന്ന് ജോർജിയ പറയുന്നു. 

ചാഡ്‌സ്‌റ്റോണിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് മിഷ്‌കയെ അവസാനമായി ജോർജിയ വീട്ടുമുറ്റത്ത് കണ്ടത്. രാത്രി തിരികെയെത്തുമ്പോൾ വീട്ടിൽ മിഷ്‌കയില്ല. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച മിഷ്‌കയെ കുറിച്ച് ജോർജിയയ്ക്ക് വിവരം ലഭിക്കുകയായിരുന്നു.

 

(പത്ത് വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടിയ 'മിഷ്ക 'എന്ന പൂച്ച...)

മോർണിംഗ്ടണിലെ പെനിൻസുല വെറ്ററിനറി ഹോസ്പിറ്റലിൽ നിന്നാണ് മിഷ്കയെക്കുറിച്ചുള്ള വിവരങ്ങളുമായി ഫോൺ കോൾ ജോർജിയയെ തേടി എത്തിയത്. മിഷ്‌കയെ കാണാതായ ശേഷം ജോർജിയ ചാഡ്‌സ്‌റ്റോണിലെ വീട്ടിൽ നിന്ന് താമസം മാറുകയും വിവാഹമോചിതയാവുകയും ചെയ്തു.

'ആശുപത്രിയിലെത്തി മിഷ്കയെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയി. ബിർമൻ ഇനത്തിൽ പെട്ട മിഷ്‌കയുടെ നീണ്ട രോമങ്ങളൊക്കെ കൊഴിഞ്ഞു പോയിരുന്നു..'.- ജോർജിയ പറഞ്ഞു.

പോർട്ട് മെൽബണിൽ നിർമാണ പ്രവർത്തനം നടക്കുന്ന സൈറ്റിനരികിൽ നിന്നാണ് മിഷ്‌കയെ  ഒരു തൊഴിലാളിയ്ക്ക് ലഭിച്ചത്. തൊഴിലാളി പൂച്ചയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതർ ജോർജിയയെ വിവരം അറിയിച്ചു. മിഷ്കയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനായി, ജോർജിയ 'GoFundMe'- ൽ ഒരു ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികളെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ ചികിത്സിക്കാം...

click me!