വീടിനകത്ത് കൂറ്റൻ പെരുമ്പാമ്പ്; ഫോട്ടോ പങ്കുവച്ചതോടെ വൈറലായി...

Published : Jun 11, 2023, 07:42 PM IST
വീടിനകത്ത് കൂറ്റൻ പെരുമ്പാമ്പ്; ഫോട്ടോ പങ്കുവച്ചതോടെ വൈറലായി...

Synopsis

ഒരു വീടിനകത്ത് ഇത്രയും വലുപ്പമുള്ള പാമ്പിനെ കാണുകയെന്ന് വച്ചാല്‍ അത് സാധാരണമല്ല. കാഴ്ചയില്‍ ഏറെ പേടിപ്പെടുത്തുന്ന രൂപമാണ് പാമ്പിനെങ്കിലും വലിയ അപകടകാരിയല്ലെന്നാണ് ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രൊഫഷണല്‍ സ്നേക്ക് കാച്ചറായ ( പാമ്പിനെ പ്രൊഫഷണലായി പിടിക്കുന്നവര്‍) ജെര്‍മി എന്നയാള്‍ പറയുന്നത്. 

കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് വന്യ മൃഗങ്ങളില്‍ നിന്നുള്ള ശല്യം ഒരു പതിവ് ഭീഷണിയായിരിക്കും. പറമ്പിലോ വീട്ടുപരിസരങ്ങളിലോ വീട്ടിനകത്ത് വരേക്കും മൃഗങ്ങള്‍ കയറിപ്പറ്റുകയും സ്വൈര്യജീവിതം തകര്‍ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാം. 

എത്ര ശീലമാണെന്ന് പറഞ്ഞാലും തീര്‍ച്ചയായും ഇത് വല്ലാത്തൊരു അവസ്ഥ തന്നെയാണെന്ന് പറയാതെ വയ്യ. പേടിച്ചും, ആശങ്കപ്പെട്ടും സ്വന്തം വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുന്ന അവസ്ഥ തീര്‍ത്തും പരിതാപകരം തന്നെയാണ്. 

ഇപ്പോഴിതാ ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു ഫോട്ടോ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡില്‍ ബീച്ചിന് അടുത്തുള്ളൊരു വീട്. ഇവിടെ താമസിക്കുന്ന ദമ്പതികള്‍ കഴിഞ്ഞ ദിവസം വീട്ടിനകത്ത് കണ്ടെത്തിയൊരു കൂറ്റൻ പെരുമ്പാമ്പ് ആണ് ഫോട്ടോയിലുള്ളത്. 

ഒരു വീടിനകത്ത് ഇത്രയും വലുപ്പമുള്ള പാമ്പിനെ കാണുകയെന്ന് വച്ചാല്‍ അത് സാധാരണമല്ല. കാഴ്ചയില്‍ ഏറെ പേടിപ്പെടുത്തുന്ന രൂപമാണ് പാമ്പിനെങ്കിലും വലിയ അപകടകാരിയല്ലെന്നാണ് ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രൊഫഷണല്‍ സ്നേക്ക് കാച്ചറായ ( പാമ്പിനെ പ്രൊഫഷണലായി പിടിക്കുന്നവര്‍) ജെര്‍മി എന്നയാള്‍ പറയുന്നത്. 

രാത്രി പത്ത് മണിക്കാണത്രേ പാമ്പിനെ കണ്ടത്. കാര്‍പെറ്റ് പൈത്തണ്‍ എന്ന ഇനത്തില്‍ പെടുന്ന പെരുമ്പാമ്പ് ആണ്. വീടിന്‍റെ മേല്‍ക്കൂര വഴി വന്ന്, അടുക്കളയില്‍ മുകളിലായി തുറന്നുകിടക്കുന്ന ഭാഗത്ത് കൂടി അകത്ത് കടന്നതായിരിക്കണം ഇതെന്നാണ് ദമ്പതികളുടെ നിഗമനം. പാമ്പിനെ കണ്ടത് ഹാളില്‍ ചുവരിനോട് ചേര്‍ന്ന് കിടക്കുന്നതായാണ്. ഏറെ നേരമായിട്ടും അവിടെ നിന്ന് പാമ്പ് അനങ്ങിയിരുന്നില്ല. 

സാധാരണഗതിയില്‍ ഇത്തരം പെരുമ്പാമ്പുകള്‍ ഇങ്ങനെ തന്നെയാണെന്നും അത്ര അക്രമസ്വഭാവം ഇവ കാണിക്കാറില്ലെന്നും ജെര്‍മി പറയുന്നു. എന്തായാലും അപകടമൊന്നും കൂടാതെ ഇവര്‍ പാമ്പിനെ അവിടെ നിന്ന് മാറ്റി. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചതോടെ ഇത് വൈറലാവുകയായിരുന്നു. 

Also Read:- മുടിച്ചുരുളിനുള്ളില്‍ കുരുങ്ങിക്കിടക്കുന്ന പാമ്പ്; യുവാവിന്‍റെ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ