അടിക്കുറിപ്പ് പോലെ കുസൃതി നിറഞ്ഞൊരു കാഴ്ചയായി മിക്കവര്‍ക്കും ഇത് കാണാൻ സാധിക്കില്ല എന്നതാണ് സത്യം. ജീവനുള്ള പാമ്പ് മുടിക്കുള്ളിലൂടെ ഇങ്ങനെ അള്ളിപ്പിടിച്ച് കിടക്കുക. അധികപേര്‍ക്കും ഇത് ഓര്‍ത്താല്‍ തന്നെ പേടി കൊണ്ട് കോരിത്തരിപ്പുണ്ടാകും. പലരും വീഡിയോ കാണാൻ സാധിച്ചില്ലെന്ന് തന്നെയാണ് കമന്‍റില്‍ പറയുന്നത്.

വളര്‍ത്തുമൃഗങ്ങളോട് താല്‍പര്യമുള്ള ധാരാളം പേരുണ്ട്. വളര്‍ത്തുമൃഗങ്ങളെന്ന് പറയുമ്പോള്‍ മിക്കപ്പോഴും നായ്ക്കളോ പൂച്ചകളോ എല്ലാമായിരിക്കും അധികപേരുടെയും മനസില്‍ വരിക. നമ്മുടെ നാട്ടില്‍ സാധാരണമായി കാണുന്ന വളര്‍ത്തുമൃഗങ്ങളും ഇവയൊക്കെ തന്നെ.

എന്നാല്‍ അത്ര സാധാരണമല്ലാത്ത, ആളുകള്‍ക്ക് പെട്ടെന്ന് 'ദഹിക്കാത്ത' ചില വളര്‍ത്തുമൃഗങ്ങളുമുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് പാമ്പ്. പാമ്പിനെ വളര്‍ത്തുമൃഗമായി കണക്കാക്കുക കൂടിയില്ലാത്ത ആളുകളാണ് അധികവും. പാമ്പിനെ വളര്‍ത്തുകയും എളുപ്പമല്ല. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഇതിന് നിയമാനുമതി ഇല്ല. 

എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇത്തരത്തില്‍ പാമ്പിനെ വളര്‍ത്തുന്ന ആളുകള്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് കാണാൻ സാധിക്കും. ഇതുപോലൊരു വീഡിയോ ആണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. 

ഡെവിൻ അലൻ എന്ന യുവാവാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ഡെവിൻ വളര്‍ത്തുന്ന പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. ചെറിയ സൈസിലുള്ള വെളുത്തൊരു പാമ്പാണിത്. ഏത് ഇനത്തില്‍ പെട്ടതാണെന്നോ വിഷമുണ്ടോ എന്നുതുടങ്ങിയ വിശദാംശങ്ങളൊന്നും വ്യക്തമല്ല. 

ഏറെ കുസൃതി നിറഞ്ഞ അടിക്കുറിപ്പോടെയാണ് ഡെവിൻ വീഡിയോ പങ്കുവച്ചിട്ടുള്ളത്. 

'ഇവളെ വലിച്ച് പുറത്തെടുക്കാൻ ഞാൻ നോക്കിയില്ല, കാരണം എനിക്കെന്‍റെ മുടി വൃത്തികേടാക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. മാത്രമല്ല അതിനുമാത്രം വലുപ്പം ഇവള്‍ക്കുമില്ലല്ലോ... ഇവള്‍ ചെറുതല്ലേ...'- ഇതായിരുന്നു ഡെവിന്‍റെ അടിക്കുറിപ്പ്. 

എന്നാല്‍ അടിക്കുറിപ്പ് പോലെ കുസൃതി നിറഞ്ഞൊരു കാഴ്ചയായി മിക്കവര്‍ക്കും ഇത് കാണാൻ സാധിക്കില്ല എന്നതാണ് സത്യം. ജീവനുള്ള പാമ്പ് മുടിക്കുള്ളിലൂടെ ഇങ്ങനെ അള്ളിപ്പിടിച്ച് കിടക്കുക. അധികപേര്‍ക്കും ഇത് ഓര്‍ത്താല്‍ തന്നെ പേടി കൊണ്ട് കോരിത്തരിപ്പുണ്ടാകും. പലരും വീഡിയോ കാണാൻ സാധിച്ചില്ലെന്ന് തന്നെയാണ് കമന്‍റില്‍ പറയുന്നത്. അതേസമയം പാമ്പുകളോട് ഇഷ്ടമുള്ളവരാകട്ടെ നിറഞ്ഞ മനസോടെയാണ് വീഡിയോ സ്വീകരിക്കുന്നത്. തങ്ങള്‍ പലവട്ടം കണ്ടു വീഡിയോ എന്നാണ് ഇവര്‍ കമന്‍റിലൂടെ പറയുന്നത്. 

ഡെവിൻ പങ്കുവച്ച വീഡിയോ...

View post on Instagram

Also Read:- വളര്‍ത്തുനായയ്ക്കും ഉടമസ്ഥനും മാസങ്ങളുടെ വ്യത്യാസത്തില്‍ ഒരേ രോഗം സ്ഥിരീകരിച്ചു!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News