Wedding Party : വിവാഹ പാര്‍ട്ടി നടക്കുന്നിടത്തേക്ക് കൂറ്റൻ തിര ആ‍ഞ്ഞടിച്ചു; വീഡിയോ

Published : Jul 23, 2022, 03:56 PM IST
Wedding Party : വിവാഹ പാര്‍ട്ടി നടക്കുന്നിടത്തേക്ക് കൂറ്റൻ തിര ആ‍ഞ്ഞടിച്ചു; വീഡിയോ

Synopsis

കടലിനോട് ചേര്‍ന്ന് പുറത്ത്- പുല്‍മേട്ടിലായാണ് ഡൈനിംഗ് സൗകര്യമൊരുക്കിയത്. ഇവിടെ അതിഥികളെല്ലാം ഭക്ഷണം കഴിക്കുകയും സംസാരിച്ച് നില്‍ക്കുകയു ചെയ്യുന്നതിനിടെ പെട്ടെന്ന് കടലില്‍ നിന്ന് ഒരു വലിയ തിര ആഞ്ഞടിക്കുകയായിരുന്നു. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെയോ അപകടങ്ങളുടെയോ എല്ലാം വീഡിയോകള്‍ക്ക് ധാരാളം കാഴ്ചക്കാരുണ്ടാകാറുണ്ട്. ഇത്തരം വീഡിയോകള്‍ പലപ്പോഴും നമ്മെ ഒരുപാട് കാര്യങ്ങളോര്‍മ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുവെന്നതിനാലാണ് ഈ രീതിയിലുള്ള വീഡിയോകള്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. 

അത്തരമൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ഒരു വിവാഹപ്പാര്‍ട്ടി ( Wedding Party ) നടക്കുന്നിടത്തേക്ക് കൂറ്റൻ തിര ആഞ്ഞടിക്കുന്നതാണ് ( Giant Wave ) വീഡിയോയിലുള്ളത്. യുഎസിലെ ഹവായ് ദ്വീപിലാണ് സംഭവം.

ഹവായ് ബിഗ് ഐലന്‍ഡിന്‍റെ പടിഞ്ഞാറൻ തീരത്തായി കൈല്വ-കോനയില്‍ ഹ്യൂലീ പാലസില്‍ വച്ചായിരുന്നു വിവാഹ പാര്‍ട്ടി ( Wedding Party ) . കടലിനോട് ചേര്‍ന്ന് പുറത്ത്- പുല്‍മേട്ടിലായാണ് ഡൈനിംഗ് സൗകര്യമൊരുക്കിയത്. ഇവിടെ അതിഥികളെല്ലാം ഭക്ഷണം കഴിക്കുകയും സംസാരിച്ച് നില്‍ക്കുകയു ചെയ്യുന്നതിനിടെ പെട്ടെന്ന് കടലില്‍ നിന്ന് ഒരു വലിയ തിര ( Giant Wave )  ആഞ്ഞടിക്കുകയായിരുന്നു. 

ആദ്യമൊന്നും ഇവര്‍ക്ക് തിരയുടെ വലുപ്പമോ അപകടസാധ്യതയോ മനസിലായില്ല. എന്നാല്‍ തിരയടിച്ച് കഴിഞ്ഞപ്പോഴേക്ക് എല്ലാവരും ഭയന്നുപോയി. കാരണം പാര്‍ട്ടി നടക്കുന്നിടത്തെ മതിലും കടന്ന് പുല്‍മേട്ടിലായി സജ്ജീകരിച്ചിരുന്ന മേശയും കസേരയും അടക്കം എല്ലാം തിരയില്‍ പെട്ട് ഞൊടിയിടയില്‍ തന്നെ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് കണ്ടത്. 

ഭാഗ്യവശാല്‍ അതിഥികള്‍ക്ക് ആര്‍ക്കും പരുക്കൊന്നും സംഭവിച്ചിട്ടില്ല. എന്തായാലും അപ്രതീക്ഷിതമായെത്തിയ രാക്ഷസത്തിരയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലാണ്. 

സാധാരണഗതിയില്‍ ഇവിടെ ഇത്രയും തീവ്രതയേറിയ തിരമാലകള്‍ വരാറില്ലത്രേ. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭനിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 24 അടി വരെ പൊക്കത്തില്‍ തിര ഉയര്‍ന്നിട്ടുണ്ട്. പസഫിക് സമുദ്രത്തില്‍‍ രൂപംകൊണ്ട ഡാര്‍ബി ചുഴലിക്കാറ്റിന്‍റെ അനുബന്ധമായാണത്രേ ഹവായ് ദ്വീപിലും കൂറ്റൻ തിരമാലകള്‍ പ്രത്യക്ഷപ്പെട്ടത്. 

വീഡിയോ കാണാം...

 

Also Read:- സുനാമിയല്ല; അത്ഭുതപ്പെടുത്തുന്ന കാഴ്ചയുമായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ