Asianet News MalayalamAsianet News Malayalam

സുനാമിയല്ല; അത്ഭുതപ്പെടുത്തുന്ന കാഴ്ചയുമായി വീഡിയോ

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. കാഴ്ചയില്‍ സുനാമിയാണെന്നേ തോന്നൂ. എന്നാല്‍ സംഗതി അതല്ല.

video in which huge cloud formation may feel like tsunami
Author
Trivandrum, First Published Jun 16, 2022, 11:00 PM IST

ഒറ്റനോട്ടത്തില്‍ കൂറ്റന്‍ തിരമാലകള്‍ ആര്‍ത്തലച്ച് വരുന്നതാണെന്നേ ( Tsunami Tidal wave ) തോന്നൂ. രാക്ഷസത്തിരകള്‍ക്ക് താഴെ വീടുകളും റോഡും വാഹനങ്ങളുമെല്ലാം കാണാം. നിമിഷനേരം കൊണ്ട് തിരകള്‍ അവയെല്ലാം വിഴുങ്ങിയെടുത്തേക്കുമെന്ന് പേടിയാകാം. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതൊന്നുമല്ല. 

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ ( Viral Video ) കുറിച്ചാണ് പറയുന്നത്. കാഴ്ചയില്‍ സുനാമിയാണെന്നേ ( Tsunami Tidal wave ) തോന്നൂ. എന്നാല്‍ സംഗതി അതല്ല.

മേഘങ്ങള്‍ ഒന്നാകെ ഇളകി മറിഞ്ഞ് വരുന്ന കാഴ്ചയാണ് സത്യത്തില്‍ ഇത്. റെഡിറ്റിലാണ് വീഡിയോ ( Viral Video ) വലിയ തരംഗമായത്. എപ്പോള്‍ എവിടെ വച്ചാണ് ദൃശ്യം പകര്‍ത്തപ്പെട്ടത് എന്നറിവില്ല. എന്നാല്‍ ആയിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. 

നഗരത്തില്‍ നിന്നെല്ലാം അകലെയായി മലഞ്ചെരുവിനോടോ മറ്റോ ചേര്‍ന്നുകിടക്കുന്ന ഒരു ജനവാസപ്രദേശമാണിതെന്നാണ് വീഡിയോയില്‍ ലഭിക്കുന്ന സൂചന. അമ്പരപ്പിക്കുന്ന കാഴ്ച കണ്ട് ഉറക്കെ വിളിച്ചുകൂവുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ഇവരില്‍ ആരോ ആണ് വീഡിയോ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. 

വീഡിയോ കണ്ട പലരും തങ്ങള്‍ ഇത്തരത്തിലുള്ള കാഴ്ചകള്‍ കണ്ടതിനെ കുറിച്ചും പങ്കുവച്ചിട്ടുണ്ട്. ശരിക്കും മേഘങ്ങള്‍ ഇങ്ങനെ കൂട്ടം കുത്തി വരുന്നത് കണ്ടാല്‍ സുനാമിയാണെന്നേ തോന്നൂ എന്നും അതൊരു അത്ഭുതക്കാഴ്ച തന്നെയാണെന്നും അനുഭവസ്ഥര്‍ കുറിച്ചിരിക്കുന്നു. എന്തായാലും ആ കാഴ്ചയൊന്ന് കാണാം...

 

Also Read:- വിജനമായ സ്ഥലത്ത് ഒരു പൂച്ചക്കുട്ടി, പിറകെ സര്‍പ്രൈസുകള്‍; വീഡിയോ

Follow Us:
Download App:
  • android
  • ios