Viral Video: കണ്ടാമൃഗത്തെ ചുംബിക്കുന്ന യുവതി; വൈറലായി വീഡിയോ

Published : Oct 24, 2022, 12:25 PM ISTUpdated : Oct 24, 2022, 12:34 PM IST
Viral Video: കണ്ടാമൃഗത്തെ ചുംബിക്കുന്ന യുവതി; വൈറലായി വീഡിയോ

Synopsis

ഒരു കണ്ടാമൃഗത്തെ ചുംബിക്കുന്ന യുവതിയുടെ  വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്.  കണ്ടാമൃഗത്തിന്‍റെ തൊട്ടടുത്ത്, കയര്‍ കെട്ടിയിരിക്കുന്നതിന്‍റെയടുത്ത് നില്‍ക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

വ്യത്യസ്തമായ ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു  കണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ഒരു കണ്ടാമൃഗത്തെ ചുംബിക്കുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്. കണ്ടാമൃഗത്തിന്‍റെ തൊട്ടടുത്ത്, കയര്‍ കെട്ടിയിരിക്കുന്നതിന്‍റെ അടുത്ത് നില്‍ക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. കണ്ടാമൃഗത്തിന്  കൊടുക്കാനുള്ള ഭക്ഷണവും യുവതിയുടെ കയ്യിലുണ്ടായിരുന്നു. 

ഭക്ഷണം കൊടുക്കുന്നതിന് മുമ്പാണ് യുവതി കണ്ടാമൃഗത്തെ ചുംബിക്കുന്നത്. എന്നാല്‍ യുവതി ആദ്യം ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ടാമൃഗം തല മാറ്റുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്ത് യുവതി ചെറിയ പരിഭവം കാണിച്ചപ്പോള്‍ കണ്ടാമൃഗം യുവതിയുടെ അടുത്തേയ്ക്ക് ചാഞ്ഞു. പിന്നാലെ തന്നെ യുവതി അതിനെ ചുംബിക്കുകയും ചെയ്തു. ശേഷം ഭക്ഷണം കൊടുത്ത് അതിനെ ഒന്നു കൊഞ്ചിക്കുകയും ചെയ്തു. 

@rhino-lover എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. 'റെനോ ലവ്' എന്ന ക്യാപ്ഷനും ഈ വീഡിയോയ്ക്ക നല്‍കിയിട്ടുണ്ട്. നിരവധി പേരാണ്  വീഡിയോ  കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തു. കണ്ടാമൃഗത്തിന്‍റെ ശാന്തമായ പെരുമാറ്റം ആണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഈ വീഡിയോ എത്ര കണ്ടാലും മതിയാകില്ല എന്നും മനോഹരമായ വീഡിയോ എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. അതേസമയം ഇത് കുറച്ച് കടന്നുപോയി എന്നു പറയുന്നവരുമുണ്ട്. എപ്പോഴാണ് ഇവരുടെ ശാന്ത സ്വാഭാവം മാറുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ഇക്കൂട്ടര്‍ മുന്നറിയിപ്പ് നല്‍കി. 

വീഡിയോ കാണാം. . . .

 

Also Read: മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ; പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ