ഇതിന്റെ 'വെയ്റ്റ്' കൂട്ടാന്‍ പറ്റില്ല; ബാഗേജ് ചാര്‍ജൊഴിവാക്കാന്‍ യുവതിയുടെ വമ്പന്‍ 'ഐഡിയ'

By Web TeamFirst Published Oct 18, 2019, 4:19 PM IST
Highlights

യാത്രയ്‌ക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയ ജെല്ലിന്റെ ബാഗ് തൂക്കി നോക്കിയ ജീവനക്കാര്‍ അതില്‍ ലഗേജ് അധികമാണെന്ന് പറഞ്ഞു. അധികമായ രണ്ടര കിലോയ്ക്ക് ചാര്‍ജ്ജ് ഈടാക്കുമെന്നും അവര്‍ അറിയിച്ചു. ഈ 'എക്‌സ്ട്രാ' ചാര്‍ജ്ജ് ഒഴിവാക്കാന്‍ ജെല്‍ കണ്ടെത്തിയ മാര്‍ഗമാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടിയിരിക്കുന്നത്

എയര്‍പോര്‍ട്ടിലെ ബാഗേജ് നിരക്കൊഴിവാക്കാന്‍ പെട്ടിയിലെ 10 പീസ് വസ്ത്രങ്ങള്‍ ധരിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഫിലിപ്പീന്‍കാരിയായ ജെല്‍ റോഡ്രിഗസാണ് അസാധാരണമായ അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ ഫോട്ടോ സഹിതം കുറിപ്പിട്ടത്. 

യാത്രയ്‌ക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയ ജെല്ലിന്റെ ബാഗ് തൂക്കി നോക്കിയ ജീവനക്കാര്‍ അതില്‍ ലഗേജ് അധികമാണെന്ന് പറഞ്ഞു. അധികമായ രണ്ടര കിലോയ്ക്ക് ചാര്‍ജ്ജ് ഈടാക്കുമെന്നും അവര്‍ അറിയിച്ചു. ഈ 'എക്‌സ്ട്രാ' ചാര്‍ജ്ജ് ഒഴിവാക്കാന്‍ ജെല്‍ കണ്ടെത്തിയ മാര്‍ഗമാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടിയിരിക്കുന്നത്. 

ലഗേജ് അധികമാണെന്നും അതിന് ചാര്‍ജ്ജ് ഈടാക്കുമെന്നും ജീവനക്കാര്‍ അറിയിച്ചതോടെ പിന്നെ ഒന്നും നോക്കിയില്ല. പെട്ടി തുറന്ന് കുറച്ച് ടീ ഷര്‍ട്ടുകളും പാന്റുകളും എടുത്ത് അപ്പോള്‍ തന്നെ ധരിച്ചു. എന്നിട്ട് ലഗേജ് ചാര്‍ജ്ജൊഴിവാക്കി സുഖമായി യാത്ര ചെയ്തു. 

തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ചെടുത്ത ഒരു ഫോട്ടോ ജെല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. വൈകാതെ സംഗതി വൈറലാവുകയായിരുന്നു. ഫോട്ടോ വൈറലാകുമെന്ന് കരുതിയില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ അല്‍പം കൂടി നല്ല 'പോസി'ല്‍ ഫോട്ടോ എടുക്കുമായിരുന്നുവെന്നും ജെല്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

'ഇതിന് മുമ്പൊരിക്കലും ഇത്തരമൊരു 'ചങ്കൂറ്റം' ഞാന്‍ കാണിച്ചിട്ടില്ല. അത്രയും വ്‌സത്രങ്ങളിട്ട് നില്‍ക്കാന്‍ പറ്റുമായിരുന്നില്ല. അങ്ങനത്തെ ചൂടായിരുന്നു. പക്ഷേ രണ്ടരക്കിലോ തൂക്കത്തിന് മാത്രം എക്‌സ്ട്രാ ചാര്‍ജ് നല്‍കാന്‍ മനസനുവദിച്ചില്ല. അതുകൊണ്ടാണ് അപ്പോള്‍ അങ്ങനെ ചെയ്തത്..'- ജെല്‍ പറയുന്നു. 

എന്തായാലും നിരവധി പേരാണ് ജെല്ലിന്റെ കിടിലന്‍ 'ഐഡിയ'യെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇരുപതിനായിരത്തിലധികം പേര്‍ ജെല്ലിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

click me!