മൂട്ട, ഉറുമ്പ് മുതല്‍ പാമ്പിനെ വരെ തുരത്താൻ സഹായിക്കും; ഇനി ഇവരെ വിളിച്ചാല്‍ മതി

By Web TeamFirst Published Jul 19, 2022, 1:43 PM IST
Highlights

നേരത്തെ തന്നെ ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സേവനം ഉണ്ടായിരുന്നു. ഇതാണ് ഇനി മുതല്‍ പൊതുജനത്തിന് കൂടി ഉപകാരപ്പെടുന്ന രീതിയിലേക്ക് നീട്ടിയിരിക്കുന്നത്. 

വീടുകളില്‍ എല്ലായ്പോഴും തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങളില്‍ പെടുന്നതാണ് ഉറുമ്പ്, മൂട്ട ശല്യം എന്നിവയെല്ലാം. കാട്ടുപ്രദേശങ്ങളോട് ചേര്‍ന്നുള്ള വീടുകളാണെങ്കില്‍ പാമ്പുകള്‍ ( Snake in Home ) അടക്കമുള്ള ജീവികളും സ്വൈര്യജീവിതത്തിന് ഭീഷണിയാകാറുണ്ട്. 

ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ധൈര്യപൂര്‍വ്വം ആശ്രയിക്കാവുന്നൊരു പൊതുമേഖലാ സ്ഥാപനം ( Government Organization ) വന്നിരിക്കുകയാണിപ്പോള്‍. കേന്ദ്രസര്‍ക്കാരിന് കീഴില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷനാണ് ഈ സേവനമൊരുക്കുന്നത്. 

നേരത്തെ തന്നെ ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ( Government Organization ), വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സേവനം ഉണ്ടായിരുന്നു. ഇതാണ് ഇനി മുതല്‍ പൊതുജനത്തിന് കൂടി ഉപകാരപ്പെടുന്ന രീതിയിലേക്ക് നീട്ടിയിരിക്കുന്നത്. 

ഇതനുസരിച്ച് വീടുകളിലോ അപാര്‍ട്മെന്‍റുകളിലോ ഫ്ളാറ്റുകളിലോ താമസിക്കുന്നവര്‍ക്കെല്ലാം ഇത്തരം ആവശ്യങ്ങള്‍ക്കായി ഇവരെ ബന്ധപ്പെടാം. ഫീസടച്ച് കഴിഞ്ഞാല്‍ സേവനം ലഭ്യമാകും. ചിതല്‍, ഉറുമ്പ്, മൂട്ട, തേനീച്ച,ഒച്ച്, പാമ്പ് ( Snake in Home ) എന്നിങ്ങനെയുള്ള ജീവികളെയെല്ലാം  ഇവര്‍ ശാസ്ത്രീയമായി തന്നെ കൈകാര്യം ചെയ്യും. ചിതല്‍ശല്യമാണെങ്കില്‍ വീടുപണി നടക്കുമ്പോള്‍ തന്നെ അറിയിച്ചുകഴിഞ്ഞാല്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇവര്‍ നടത്തിത്തരും. 

സംസ്ഥാനത്ത് ആകെ 12 ഓഫീസാണ് ഇവര്‍ക്കുള്ളത്. കൊച്ചി നഗരത്തില്‍ മാത്രം നാല് ഓഫീസുകളുണ്ട്. സ്വകാര്യസ്ഥാപനങ്ങള്‍ പലതും ഇത്തരത്തിലുള്ള സേവനങ്ങള്‍ നല്‍കിവരുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏകസ്ഥാപനം ഇതാണ്. സേവനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍ : 9645889037, 8848758335

Also Read:- അമ്പരന്ന് നാട്ടുകാർ, കുളിമുറി പൊളിച്ചപ്പോള്‍ കണ്ടെത്തിയത് 60തോളം പാമ്പുകളെ

click me!