കൊച്ചുമകന് അപ്പൂപ്പന്‍റെ വക സര്‍പ്രൈസ്; ഹൃദ്യമായ വീഡിയോ...

Published : Nov 14, 2022, 01:36 PM IST
കൊച്ചുമകന് അപ്പൂപ്പന്‍റെ വക സര്‍പ്രൈസ്; ഹൃദ്യമായ വീഡിയോ...

Synopsis

പ്രിയപ്പെട്ടവര്‍ നമ്മളില്‍ നിന്ന് വിദൂരത്താകുമ്പോള്‍ അത് തീര്‍ച്ചയായും ഒരു നൊമ്പരം തന്നെയാണ്. ആഘോഷവേളകളിലോ വല്ലപ്പോഴുമുള്ള വിശേഷദിവസങ്ങളിലോ മാത്രമായിരിക്കും പിന്നീട് ഇവരുമായുള്ള കൂടിച്ചേരല്‍. ബാക്കിയുള്ള സമയമത്രയും വിരഹത്തിന്‍റെ നോവ് നമ്മള്‍ ഉള്ളില്‍ കൊണ്ടുനടക്കണം. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ചിലതെങ്കിലും നമ്മുടെ മനസിനെ എളുപ്പത്തില്‍ തന്നെ കീഴടക്കുകയോ സ്വാധീനിക്കുകയോ ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്രിയപ്പെട്ടവര്‍ നമ്മളില്‍ നിന്ന് വിദൂരത്താകുമ്പോള്‍ അത് തീര്‍ച്ചയായും ഒരു നൊമ്പരം തന്നെയാണ്. ആഘോഷവേളകളിലോ വല്ലപ്പോഴുമുള്ള വിശേഷദിവസങ്ങളിലോ മാത്രമായിരിക്കും പിന്നീട് ഇവരുമായുള്ള കൂടിച്ചേരല്‍. ബാക്കിയുള്ള സമയമത്രയും വിരഹത്തിന്‍റെ നോവ് നമ്മള്‍ ഉള്ളില്‍ കൊണ്ടുനടക്കണം. 

എന്നാല്‍ ഇതുപോലെ ഏറെ ദൂരെയായിരിക്കുന്ന പ്രിയപ്പെട്ടവരെ പെട്ടെന്ന് അപ്രതീക്ഷിതമായി നമ്മളുള്ള സ്ഥലത്ത് വച്ച് തന്നെ കണ്ടുമുട്ടിയാലോ? ഇത്തരം സര്‍പ്രൈസ് കൂടിക്കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ ധാരാളം സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്.

സമാനമായൊരു വീഡിയോ തന്നെയാണ് ഇതും. മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ഗാഢമായ ബന്ധവും സ്നേഹവുമാണ് ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. 

മുത്തച്ഛനില്‍ നിന്ന് ഏറെ ദുരെയായി താമസിക്കുന്ന കൊച്ചുമകന് സര്‍പ്രൈസായി സന്ദര്‍ശനത്തിനെത്തിയിരിക്കുകയാണ് മുത്തച്ഛൻ. അവിചാരിതമായി ഇദ്ദേഹത്തെ കണ്ടയുടൻ കണ്ണീരണിയുകയാണ് കൊച്ചുമകൻ. ഇതോടെ മുത്തച്ഛനും വികാരധീനനാകുന്നു. ഏറെ വൈകാരികമായ നിമിഷങ്ങളായി ഇവരുടെ കൂടിക്കാഴ്ച മാറുന്നു. 

ഇനി തങ്ങളെ വിട്ടുപോകാൻ മുത്തച്ഛനെ അനുവദിക്കില്ലെന്നാണ് കൊച്ചുമകൻ അടക്കമുള്ള പേരക്കുട്ടികള്‍ പറയുന്നതെന്നും, 'പാപ്പി' എന്ന് വിളിക്കുന്ന മുത്തച്ഛൻ അവര്‍ക്ക് അത്രമാത്രം പ്രിയപ്പെട്ടയാളാണെന്നും വീഡിയോയുടെ അടിക്കുറില്‍ എഴുതിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ആയിരങ്ങളാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...

 


കഴിഞ്ഞ ദിവസം അനുജത്തിക്ക് സര്‍പ്രൈസ് സമ്മാനം നല്‍കുന്ന ചേട്ടന്‍റെ വീഡിയോ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരുന്നു. അനുജത്തിക്ക് സമ്മാനമായി ഒരു സ്കൂട്ടറാണ് ജ്യേഷ്ഠൻ സ്നേഹപൂര്‍വം നല്‍കിയിരുന്നത്. 

Also Read:- യാത്രക്കാരനില്‍ നിന്ന് എയര്‍ഹോസ്റ്റസിന് പ്രതീക്ഷിക്കാത്ത സമ്മാനം; തിരിച്ചും സമ്മാനം, വീഡിയോ...

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'