അപരിചിതരായ ആളുകള്‍ തമ്മില്‍ പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഉണ്ടായിവരുന്ന ബന്ധവും സ്നേഹവുമെല്ലാം പലപ്പോഴും സിനിമകളിലോ കഥകളിലോ എല്ലാം നമ്മെ ആകര്‍ഷിക്കാറുണ്ട്, അല്ലേ? എന്നാല്‍ ജീവിതത്തിലും ഇത്തരത്തിലുള്ള നിമിഷങ്ങള്‍ നമുക്കും നമ്മുടെ ചുറ്റുമെല്ലാം ഉണ്ടാകുന്നുണ്ട്.

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ അനേകം വീഡിയോകള്‍ നമ്മുടെ വിരല്‍ത്തുമ്പിലൂടെയും കാഴ്ചയിലൂടെയും കടന്നുപോകുന്നു. ഇവയില്‍ ചിലതെങ്കിലും കാണുമ്പോള്‍ ആ ഒരു ദിവസം മുഴുവനായി തന്നെ സന്തോഷം നല്‍കാനോ, ശുഭപ്രതീക്ഷകള്‍ നല്‍കാനോ കഴിവുള്ളതായിരിക്കും. 

അപരിചിതരായ ആളുകള്‍ തമ്മില്‍ പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഉണ്ടായിവരുന്ന ബന്ധവും സ്നേഹവുമെല്ലാം പലപ്പോഴും സിനിമകളിലോ കഥകളിലോ എല്ലാം നമ്മെ ആകര്‍ഷിക്കാറുണ്ട്, അല്ലേ? എന്നാല്‍ ജീവിതത്തിലും ഇത്തരത്തിലുള്ള നിമിഷങ്ങള്‍ നമുക്കും നമ്മുടെ ചുറ്റുമെല്ലാം ഉണ്ടാകുന്നുണ്ട്.

അത്തരത്തിലൊരു കാഴ്ചയാണിനി പങ്കുവയ്ക്കുന്നത്. വിമാനയാത്രക്കിടെ യാത്രക്കാരനില്‍ നിന്ന് എയര്‍ഹോസ്റ്റസിന് അപ്രീക്ഷിതമായി ഒരു സമ്മാനം കിട്ടുന്നതും ഇതിന് പകരമായി ഇവര്‍ തിരിച്ചൊരു സമ്മാനം അദ്ദേഹത്തിന് നല്‍കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. 

യാത്രക്കാരനരികിലേക്ക് ഭക്ഷണത്തിന്‍റെ ഓര്‍ഡറെടുക്കാനെത്തിയതാണ് എയര്‍ഹോസ്റ്റസ്. മാസ്ക് ധരിച്ചിരുന്നതിനാല്‍ ഇവരുടെ മുഖം വ്യക്തമല്ല. എങ്കില്‍ പോലും ഇവര്‍ മെനുവുമായി നില്‍ക്കുന്ന രംഗം അതേപടി പെന്‍സിലുപയോഗിച്ച് കടലാസില്‍ വരച്ചെടുക്കുകയാണ് യാത്രക്കാരന്‍. ഏറെ മിഴിവുറ്റതാണ് ഇദ്ദേഹത്തിന്‍റെ ചിത്രം. 

തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഉള്ള ഭാഗത്തേക്ക് ചിത്രവുമായി ഇദ്ദേഹം എത്തുന്നു. ശേഷം അത് അവര്‍ക്ക് നല്‍കുന്നു. തന്‍റെ ചിത്രം കണ്ട് എയര്‍ഹോസ്റ്റസ് അത്ഭുതപ്പെടുന്നതും അതില്‍ അതിയായി ആഹ്ളാദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അല്‍പസമയം കഴിഞ്ഞ് യാത്രക്കാരന് തിരിച്ചൊരു സമ്മാനം ഇവരും നല്‍കുന്നു. 

അദ്ദേഹത്തിന്‍റെ രൂപം വരയ്ക്കുകയും അതില്‍ തനിക്ക് ചിത്രം സമ്മാനിച്ചതിനുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണിവര്‍. കൂട്ടത്തില്‍ ഒരു സമ്മാനപ്പൊതിയും ഇവര്‍ ഇദ്ദേഹത്തിനായി നല്‍കുന്നു. ഇത് യാത്രക്കാരനെയും ഏറെ സന്തോഷിപ്പിക്കുന്നു. 

റെഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ പതിനായിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ഏവരും ഹൃദയം നിറയ്ക്കുന്നൊരു രംഗം തന്നെയാണിതെന്നാണ് കമന്‍റുകളില്‍ അഭിപ്രായപ്പെടുന്നത്. ജപ്പാൻ എയര്‍ലൈൻസിലാണ് ഹൃദ്യമായ സംഭവം നടന്നിരിക്കുന്നത്. 

വീഡിയോ കാണാം...

Also Read:- 'രതിമൂര്‍ച്ഛയോ, ഛര്‍ദ്ദിയോ'; ഫ്ളൈറ്റില്‍ അസാധാരണമായ ശബ്ദങ്ങള്‍, വീഡിയോ വൈറല്‍