വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

വിവാഹദിനം (wedding day) എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. ഇനിയുള്ള കാലം മുഴുവന്‍ ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ ഇന്ന് വിവാഹ (Wedding) സങ്കല്‍പങ്ങളും മാറി. വിവാഹദിനത്തെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങളും (dreams) പലര്‍ക്കുമുണ്ട്. 

അതേസമയം, വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

ക്രെയിന്‍ അഥവാ മണ്ണുമാന്തിയന്ത്രത്തിന്റെ യന്ത്രക്കയ്യിൽ ഇരുന്നാണ് ഇവിടെയൊരു വധൂവരന്മാരുടെ മാസ് എന്‍ട്രി. മണ്ണുമാന്തിയന്ത്രത്തിന്റെ യന്ത്രക്കയ്യിൽ ഒരു താൽക്കാലിക സോഫയിട്ട് അതിൽ ഇരിക്കുകയായിരുന്നു ഇരുവരും. പക്ഷേ യന്ത്രക്കയ്യുടെ പ്രവർത്തനം അപ്രതീക്ഷിതമായി നിലച്ചതോടെ സംഭവം പാളിപ്പോയി. 

സോഫയിൽ ഇരുന്ന വധൂവരന്മാർ നിലത്ത് വീഴുകയും ചെയ്തു. ഒരു മേശയിലേയ്ക്കായിരുന്നു വീഴ്ച. ഇതു കണ്ട് ചുറ്റിലുമുള്ളവർ അമ്പരന്ന് എഴുന്നേൽക്കുന്നതും തലയിൽ കൈവയ്ക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. തുടർന്ന് വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ ചേർന്നാണ് ഇരുവരെയും താങ്ങിയെടുത്തത്. വധൂവരന്മാർ ആരാണെന്നോ, സംഭവം നടന്നത് എവിടെയാണെന്നോ വ്യക്തമല്ല. എന്തായാലും വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാണ്. 

YouTube video player

Also Read: അവിടെ പാറക്കെട്ടിൽ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്; ഇവിടെ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു; പിന്നീട് സംഭവിച്ചത്...

അടുത്തിടെ ഒരു വിവാഹവേദിയിലെ എന്‍ട്രി ഡാൻസിനിടെ നടന്ന സംഭവവും ഇത്തരത്തില്‍ വൈറലായിരുന്നു. ഡാൻസിനിടെ വധു വരന്‍റെ പുറത്തേയ്ക്ക് ചാടിക്കയറി. ഇതോടെ വരന്‍റെ ബാലന്‍സ് നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇരുവരും താഴെ വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്.