അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?

Published : Aug 27, 2020, 05:24 PM ISTUpdated : Aug 27, 2020, 07:16 PM IST
അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?

Synopsis

ദമ്പതികൾക്കു കുഞ്ഞ് പിറക്കാൻ പോകുന്നു എന്ന വാര്‍ത്ത ഇരുവരും ചേര്‍ന്നാണ് ഇന്ന് ആരാധകരോട് പങ്കുവച്ചത്. 

ക്രിക്കറ്റ് താരം വിരാട് കോലിയുടെയും നടി അനുഷ്ക ശർമയുടെയും ആരാധകർ ഏറേ സന്തോഷത്തിലാണ്. ദമ്പതികൾക്കു കുഞ്ഞ് പിറക്കാൻ പോകുന്നു എന്ന വാര്‍ത്ത ഇരുവരും ചേര്‍ന്നാണ് ഇന്ന് ആരാധകരോട് പങ്കുവച്ചത്.  ‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും’ എന്ന അടിക്കുറിപ്പോടെ, ഗർഭിണിയായ അനുഷ്കയെ കോലി ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് ഇരുവരും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. 

മിനിറ്റുകൾക്കുള്ളിൽ ഇരുവർക്കും അഭിനന്ദന സന്ദേശങ്ങൾ നേർന്ന് കമന്റ് ബോക്സുകൾ നിറഞ്ഞു. എന്നാല്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചയിപ്പോള്‍ 32കാരി അനുഷ്ക ധരിച്ചിരിക്കുന്ന മെറ്റേർണിറ്റി ഡ്രസ്സിനെ കുറിച്ചാണ്. 

 

കറുപ്പില്‍ വെള്ള നിറത്തില്‍ പൊട്ടുകളുള്ള ഡ്രസ്സാണ് ചിത്രത്തില്‍ അനുഷ്ക ധരിച്ചിരിക്കുന്നത്.  ഫുൾ സ്ലീവും റഫിൾ ഡീറ്റൈയ്‌ലിങ്ങുമുള്ള  ഈ വസ്ത്രം ലൊസാഞ്ചലസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലേബൽ നിക്കോളസിൽ നിന്നുള്ളതാണ്. 45,000 രൂപയാണ് ഈ ഡ്രസ്സിന്‍റെ വില. 

 

മൂന്ന് വർഷം മുമ്പായിരുന്നു അനുഷ്കയുടെയും കോലിയുടെയും വിവാഹം നടന്നത്. അതിനിടെ, കരീന കപൂറും സെയ്ഫ് അലി ഖാനും വീണ്ടും മാതാപിതാക്കളാകുന്നുവെന്ന വാര്‍ത്തയും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. 

Also Read: 'ഞങ്ങള്‍ ഇനി മൂന്ന് പേര്‍'! അനുഷ്‌ക ഗര്‍ഭിണിയാണെന്ന് കോലി...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ