ആരോഗ്യമുള്ള മുടിക്കും തിളക്കമുള്ള ചര്‍മ്മത്തിനും ഉപയോഗിക്കാം കഞ്ഞിവെള്ളം...

By Web TeamFirst Published Aug 27, 2020, 12:20 PM IST
Highlights

നമുക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ ലഭ്യമായിട്ടുള്ളതും ഏറെ ഗുണങ്ങളുള്ളതുമായ ഒരു സൗന്ദര്യവര്‍ധക സഹായിയാണ് കഞ്ഞിവെള്ളം. പ്രധാനമായും മുടിയുടെ ആരോഗ്യത്തിനും അഴകിനും ചര്‍മ്മത്തിന്റെ തിളക്കത്തിനുമെല്ലാമാണ് കഞ്ഞിവെള്ളം ഉപയോഗിക്കുന്നത്

സൗന്ദര്യസംരക്ഷണത്തിന് പലപ്പോഴും നമ്മള്‍ വീട്ടില്‍ തന്നെ ലഭ്യമായ വിവിധ കൂട്ടുകള്‍ ഉപയോഗിക്കാറുണ്ട്. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഉചിതം ഇത്തരത്തില്‍ 'സൈഡ് എഫക്ട്സ്' ഇല്ലാത്ത പ്രകൃതിദത്ത ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് തന്നെയാണ്.

ഇത്തരത്തില്‍ നമുക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ ലഭ്യമായിട്ടുള്ളതും ഏറെ ഗുണങ്ങളുള്ളതുമായ ഒരു സൗന്ദര്യവര്‍ധക സഹായിയാണ് കഞ്ഞിവെള്ളം. പ്രധാനമായും മുടിയുടെ ആരോഗ്യത്തിനും അഴകിനും ചര്‍മ്മത്തിന്റെ തിളക്കത്തിനുമെല്ലാമാണ് കഞ്ഞിവെള്ളം ഉപയോഗിക്കുന്നത്. 

മുടിയില്‍ ഉപയോഗിക്കേണ്ടതിങ്ങനെ...

മുടിയില്‍ കഞ്ഞവെള്ളം ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. സാധാരണഗതിയില്‍ വെള്ളമുപയോഗിച്ച് മുടി കഴുകുന്നതിന് സമാനമായിത്തന്നെ കഞ്ഞിവെള്ളം കൊണ്ട് നല്ലതുപോലെ മുടി കഴുകിയെടുക്കുക. ശേഷം വെള്ളം കൊണ്ടും മുടി കഴുകാം. കഞ്ഞിവെള്ളം ഉപയോഗിച്ച ഉടന്‍ തന്നെ ഷാമ്പൂ തേക്കുന്നത് അത്ര ഗുണകരമല്ല. 

ചര്‍മ്മസംരക്ഷണത്തിനും കഞ്ഞിവെള്ളം...

വരണ്ട ചര്‍മ്മം, മുഖക്കുരു എന്നീ പ്രശ്നങ്ങളെയെല്ലാം ചെറുക്കാനാണ് പ്രധാനമായും കഞ്ഞിവെള്ളം സഹായകമാകുന്നത്. ഇതിന് എത്തരത്തിലാണ് കഞ്ഞിവെള്ളം ഉപയോഗിക്കേണ്ടത് എന്നത് ലളിതമായി വിശദീകരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ശില്‍പ അറോറ. 

'കഞ്ഞിവെള്ളം ഒരു ഐസ് ട്രേയില്‍ നിറയ്ക്കുക. ശേഷം ഇത് നന്നായി ഫ്രീസ് ചെയ്യുക. ഫ്രീസ് ചെയ്യും മുമ്പ് ഇതിലേക്ക് അല്‍പം കക്കിരി കൂടി ചേര്‍ക്കുന്നത് നല്ലതാണ്. ഒന്നുകില്‍ നീര് ആയിട്ടോ, അതല്ലെങ്കില്‍ ചെറിയ കഷ്ണങ്ങളായോ കക്കിരി ചേര്‍ക്കാം. ഇനി ഫ്രീസ് ചെയ്ത കഞ്ഞിവെള്ളം ക്യൂബുകളായി എടുത്ത് ടോണറായി മുഖത്ത് അപ്ലൈ ചെയ്യാം...'- ശില്‍പ അറോറ പറയുന്നു. 

കഞ്ഞിവെള്ളത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, വിറ്റാമിന്‍-സി, വിറ്റാമിന്‍- കെ എന്നിവയും വിവിധ ധാതുക്കളും ആന്റി ഓക്സിഡന്റുകളുമെല്ലാം ചര്‍മ്മത്തിന് ഏറെ ഗുണകരമാകുന്ന ഘടകങ്ങളാണ്. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും അതുവഴി തിളക്കം സൂക്ഷിക്കാനുമെല്ലാം ഇത് സഹായിക്കുന്നു. 

Also Read:- താരനോട് ഇനി 'ഗുഡ്ബൈ' പറയാം; വീട്ടില്‍ തയ്യാറാക്കാം ഈ ഹെയര്‍മാസ്ക് !...

click me!