ദില്ലി: ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കോലി ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ഇരുവരുടെയും ചിത്രത്തോടൊപ്പം ആന്‍ഡ് ദെന്‍, വി വേര്‍ ത്രീ! അറൈവിംഗ് ജനുവരി 2021 എന്ന അടിക്കുറിപ്പോടെയാണ് കോലി പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയും കോലിയും അനുഷ്‌കയും സന്തോഷ വിവരം പങ്കുവെച്ചു. ഇപ്പോള്‍ അനുഷ്‌ക നാല് മാസം ഗര്‍ഭിണിയാണ്. നിരവധി സെലിബ്രിറ്റികള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഏറെ ആരാധകരുള്ള താരജോഡിയാണ് വിരാട് കോലിയും അനുഷ്‌കയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.