തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍

Published : May 04, 2025, 10:47 PM IST
തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍

Synopsis

തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.   

തലമുടി കൊഴിച്ചിലാണോ പ്രശ്നം? ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന് 

രണ്ട് ടീസ്പൂൺ ഉള്ളി നീരിൽ അല്പം കറ്റാര്‍വാഴ ജെല്‍ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ കുറയും.

രണ്ട്

ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ പഴുത്ത പഴം എന്നിവ മിശ്രിതമാക്കി തലയോട്ടിയിലും തലമുടിയിലും പുരട്ടാം. 30 മിനിറ്റിന് ശേഷം തല കഴുകാം. ഇതും ആഴ്ചയില്‍ രണ്ട് തവണ വരെ പരീക്ഷിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കം ലഭിക്കാനും സഹായിക്കും. 

മൂന്ന്

ഒരു കപ്പ് കഞ്ഞി വെള്ളത്തില്‍ 20 ഗ്രാം ഉലുവ ഇടുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വച്ചതിന് ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

നാല് 

കുതിര്‍ത്ത ഉലുവ കറിവേപ്പിലയോടൊപ്പം ചേര്‍ത്തരച്ച് തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും മുടി വളരാനും താരന്‍ അകറ്റാനും ഗുണം ചെയ്യും. 

Also read: പൊട്ടറ്റോ ഫ്രൈസിനൊപ്പം ഐസ്ക്രീം; വെറൈറ്റി പരീക്ഷണമെന്ന് ഐസ്ക്രീം പ്രേമികൾ

PREV
Read more Articles on
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം