ഫ്രെഞ്ച് ഫ്രൈസിന്റെ ഡിപ്പായി വനില ഐസ്ക്രീം വിളമ്പിയതിനെ പരീക്ഷിച്ചപ്പോള്‍ പരിഹസിക്കപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

നിങ്ങളൊരു ഐസ്ക്രീം പ്രേമിയാണോ? മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ഐസ്ക്രീം പരീക്ഷിച്ചിട്ടുണ്ടോ? അതും എരുവുള്ള ഐറ്റത്തിനൊപ്പമായലോ? ഭക്ഷണത്തില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അത്തരത്തിലൊരു ഫുഡ് കോമ്പിനേഷനാണ് ഡിജിറ്റല്‍ ഡയറി ലണ്ടണ്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയില്‍ കാണിക്കുന്നത്.

പൊട്ടറ്റോ ഫ്രൈസിനൊപ്പം ഐസ്ക്രീം വിളമ്പുകയാണ് ഇവിടെ. ലണ്ടനിലെ ചിന്‍ ചിന്‍ ഐസ്‌ക്രീമില്‍ ഇവ ലഭിക്കുന്നത്. ഫ്രെഞ്ച് ഫ്രൈസിന്റെ ഡിപ്പായി വനില ഐസ്ക്രീം വിളമ്പിയതിനെ പരീക്ഷിച്ചപ്പോള്‍ പരിഹസിക്കപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

ഐസ്‌ക്രീമിനൊപ്പം ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ കോമ്പിനേഷന്‍ ഏറെ ഇഷ്ടമാകുമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഈ പരീക്ഷണം നേരത്തെ പരീക്ഷിച്ച് വിജയിച്ച നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളായെത്തിയത്. ഇത് കഴിക്കാന്‍ കൊതി വരുന്നുവെന്നും ഐസ്ക്രീം പ്രേമികൾ കുറിച്ചു. 

Also read: ചപ്പാത്തിയും കറിയും ഒരേസമയം ഒരു പാനില്‍ തയ്യാറാക്കുന്ന യുവാവ്; വെറൈറ്റി കുക്കിംഗ് വീഡിയോ