Happy Holi 2026 : ഹോളി ആഘോഷമാക്കാം, പ്രിയപ്പെട്ടവർക്ക് അയക്കാം സന്ദേശങ്ങൾ

Published : Mar 04, 2026, 09:29 AM IST
Holi girl aesthetic look

Synopsis

ഈ ഹോളി ജീവിതത്തിൽ സന്തോഷത്തിന്റെയും വിജയത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും തിളക്കമുള്ള നിറങ്ങൾ നിറയ്ക്കട്ടെ. 2025-ലെ ഒരു സന്തോഷകരമായ ഹോളി ആശംസിക്കുന്നു!

ഉത്തരേന്ത്യയിലാണ് ഹോളി പ്രധാനമായും ആഘോഷിച്ചുവരുന്നത്. ഫെബ്രുവരിയുടെ അവസാനമോ മാർച്ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. നിറങ്ങൾ, മധുരപലഹാരങ്ങൾ, വർണം വിതറിയുള്ള ആഘോഷം എന്നിവയെല്ലാം ഹോളിയിൽ കാണാം തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം.

ഹോളിയുമായി ബന്ധപ്പെട്ട് ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഇതാണ് 'ഹോളിഗ ദഹൻ' എന്നറിയപ്പെടുന്നത്. ഹോളിയുടെ തലേന്ന് രാത്രിയാണ് ഈ ചടങ്ങ് നടത്തുന്നത്. അഗ്നിയ്ക്കു ചുറ്റും വലം വച്ച് ആളുകൾ നന്മയുടെ വിജയത്തിനായി ആ അവസരത്തിൽ പ്രാർത്ഥിക്കും. ഈ ദിവസം ചില ആളുകൾ പിതൃക്കളെ സ്മരിച്ച് അവർക്കുവേണ്ടി പ്രത്യേക പൂജ നടത്താറുണ്ട്.

ഉത്തരേന്ത്യയിലേതിന് സമാനമായി കേരളത്തിലും കുട്ടികളും മുതിർന്നവരും ഒരുപോലെ ഹോളി ആഘോഷത്തിൽ പങ്കുചേരുന്നു എന്നതാണ് പ്രത്യേകത. ഈ ​ഹോളി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങൾ‌ അയക്കാം....

ഈ ഹോളി ജീവിതത്തിൽ സന്തോഷത്തിന്റെയും വിജയത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും തിളക്കമുള്ള നിറങ്ങൾ നിറയ്ക്കട്ടെ. 2025-ലെ ഒരു സന്തോഷകരമായ ഹോളി ആശംസിക്കുന്നു!

ഹോളിയുടെ നിറങ്ങൾ നിങ്ങളുടെ വരാനിരിക്കുന്ന ദിവസങ്ങളെ കൂടുതൽ പ്രകാശമുള്ളതാക്കട്ടെ, അതിരുകളില്ലാത്ത സന്തോഷം കൊണ്ട് നിറയ്ക്കട്ടെ. 2025 ഹോളി ആശംസകൾ!

നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം തിളക്കമുള്ള നിറങ്ങളും, മധുരസ്മരണകളും, സന്തോഷ നിമിഷങ്ങളും നിറഞ്ഞ ഒരു ഹോളി ആശംസിക്കുന്നു!

ഹോളിയുടെ നിറങ്ങൾ പോലെ, നിങ്ങളുടെ ജീവിതവും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും നിറങ്ങളാൽ നിറയട്ടെ!

എന്റെ പ്രിയപ്പെട്ട എല്ലാവർക്കും ഊഷ്മളമായ ഹോളി ആശംസകൾ. ഇന്ന് നമുക്ക് ചില അവിശ്വസനീയമായ ഓർമ്മകൾ സൃഷ്ടിക്കാം

PREV
Read more Articles on
click me!

Recommended Stories

ഒലീവ് ഗ്രീൻ കാഞ്ചീപുരം സാരിയിൽ തിളങ്ങി രശ്മിക മന്ദാന; പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ
ഇൻസ്റ്റാഗ്രാമിൽ തരംഗമായി 'ബെബോട്ട്' ബ്യൂട്ടി ട്രെൻഡ്; എന്താണ് ഈ പുത്തൻ സൗന്ദര്യ സങ്കൽപ്പം?